ഇ​ബ്രാ​ഹിം​കു​ഞ്ഞ് അ​ന്വേ​ഷ​ണത്തോ​ട് സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് വി​ജി​ല​ന്‍​സ്

author

കൊ​ച്ചി: പാ​ലാ​രി​വ​ട്ടം മേ​ല്‍​പ്പാ​ലം നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഴി​മ​തി​ക്കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ മു​ന്‍ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യും മു​സ്‌​ലിം​ലീ​ഗ് എം​എ​ല്‍​എ​യു​മാ​യ വി.​കെ ഇ​ബ്രാ​ഹിം​കു​ഞ്ഞ് അ​ന്വേ​ഷ​ണത്തോ​ട് സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് വി​ജി​ല​ന്‍​സ്.

മൂ​വാ​റ്റു​പു​ഴ വി​ജി​ല​ന്‍​സ് കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച ക​സ്റ്റ​ഡി അ​പേ​ക്ഷ​യി​ലാ​ണ് വി​ജി​ല​ന്‍​സ് ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി​യി​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ ചൊ​വ്വാ​ഴ്ച വാ​ദം തു​ട​രും. കൂ​ടു​ത​ല്‍ രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കാ​ന്‍ ഉ​ണ്ടെ​ന്ന് ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍ കോ​ട​തി​യെ അ​റി​യി​ച്ചു. ത​നി​ക്കെ​തി​രെ തെ​ളി​വി​ല്ലെ​ന്നും രാ​ഷ്ട്രീ​യ ഗു​ഢാ​ലോ​ച​ന​യാ​ണ് അ​റ​സ്റ്റെ​ന്നും ജാ​മ്യാ​പേ​ക്ഷ​യി​ല്‍ ഇ​ബ്രാ​ഹിം​കു​ഞ്ഞ് ചൂ​ണ്ടി​ക്കാ​ട്ടി. ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​യ​തി​നാ​ല്‍ ജാ​മ്യം അ​നു​വ​ദി​ക്ക​ണം എ​ന്നാ​ണ് ആ​വ​ശ്യം.

Leave a Reply

Your email address will not be published. Required fields are marked *

Next Post

എം.ജി രാജമാണിക്യത്തിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി

എറണാകുളം മുന്‍ കളക്ടര്‍ എം. ജി രാജമാണിക്യത്തിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി. കൊച്ചി മെട്രോയ്ക്കായുള്ള ഭൂമി ഏറ്റെടുപ്പില്‍ ക്രമവിരുദ്ധമായി ഇടപെട്ടെന്ന കേസിലാണ് നടപടി. കരാര്‍ വ്യവസ്ഥകളില്‍ ഇളവനുവദിച്ചതില്‍ അഴിമതിയുണ്ടെന്നാണ് ആരോപണം. കൊച്ചി മെട്രൊയ്ക്കായി ഭൂമിയേറ്റെടുക്കുന്നതിന്റെ ചുമതല വഹിച്ചിരുന്ന എം. ജി രാജമാണിക്യം അനധികൃത ഇടപെടല്‍ നടത്തിയെന്നാണ് ആരോപണം. സ്വകാര്യ സ്ഥാപനത്തിന് മാത്രമായി കരാര്‍ വ്യവസ്ഥകളില്‍ ഇളവ് അനുമതിച്ചതില്‍ അഴിമതിയുണ്ടെന്ന് കാട്ടി കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് പരാതി നല്‍കിയത്. […]

You May Like

Subscribe US Now