ഉത്ര വധക്കേസ്; സൂരജിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

author

കൊല്ലം അഞ്ചല്‍ ഉത്ര വധക്കേസ് പ്രതി സൂരജിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. 180 ദിവസമായി കസ്റ്റഡിയില്‍ തുടരുകയാണെന്നും ഈ സാഹചര്യത്തില്‍ ജാമ്യം നല്‍കണമെന്നുമാണ് സൂരജിന്റെ ആവശ്യം.

കേസില്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം അംഗീകരിക്കുന്നതിന് മുന്നോടിയായുളള പ്രാരംഭ വാദവും ഇന്ന് തുടങ്ങും. ഉത്രയെ പാമ്ബിനെ കൊണ്ട് കടിപ്പിച്ചു കൊന്ന കേസില്‍ സൂരജ് മാത്രമാണ് പ്രതി. കേസിലെ രണ്ടാം പ്രതിയായിരുന്ന പാമ്ബുപിടുത്തക്കാരന്‍ സുരേഷിനെ മാപ്പ് സാക്ഷിയാക്കിയിരുന്നു.

ഇക്കഴിഞ്ഞ മെയ് ആറിനാണ് മൂര്‍ഖനെ കൊണ്ട് കടിപ്പിച്ച്‌ സൂരജ് ഉത്രയെ കൊലപ്പെടുത്തിയത്. പാമ്ബുപിടുത്തക്കാരനായ സുരേഷിന്റെ കയ്യില്‍ നിന്നാണ് ഇയാള്‍ പാമ്ബിനെ വാങ്ങിയത്. ഏപ്രില്‍ മാസത്തില്‍ സൂരജ് അണലിയെ ഉപയോഗിച്ച്‌ യുവതിയെ കൊലപ്പെടുത്താന്‍ നോക്കിയിരുന്നു. പാമ്ബ് കടിയേറ്റെങ്കിലും അന്ന് രക്ഷപ്പെട്ടു. ഇതോടെ സുരേഷിന്റെ കയ്യില്‍ നിന്നും പ്രതി മൂര്‍ഖനെ വാങ്ങുകയായിരുന്നു. തുടര്‍ച്ചയായ രണ്ടുതവണ ഉത്രയ്ക്ക് പാമ്ബ് കടിയേറ്റതോടെ സംശയം തോന്നിയ ബന്ധുക്കള്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ബിജു രമേശി​െന്‍റ വെളിപ്പെടുത്തല്‍: ത്വരിതാന്വേഷണ സാധ്യത പരിശോധിക്കുന്നു

തി​രു​വ​ന​ന്ത​പു​രം: ബാ​ര്‍ കോ​ഴ വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വി​ജി​ല​ന്‍​സി​െന്‍റ ത്വ​രി​ത​പ​രി​ശോ​ധ​ന സാ​ധ്യ​ത പ​രി​ശോ​ധി​ക്കു​ന്നു. ബാ​ര്‍ കോ​ഴ കേ​സി​ല്‍​ നാ​ലു​ത​വ​ണ വി​ജി​ല​ന്‍​സ്​ അ​ന്വേ​ഷി​ച്ച്‌​ തെ​ളി​വി​ല്ലെ​ന്ന്​ റി​പ്പോ​ര്‍​ട്ട്​ ന​ല്‍​കി​യ​താ​ണ്. ആ ​സാ​ഹ​ച​ര്യ​ത്തി​ല്‍ മ​തി​യാ​യ പ​രാ​തി​യി​ല്ലാ​തെ ത്വ​രി​ത പ​രി​ശോ​ധ​ന​ക്ക്​ സാ​ധി​ക്കി​ല്ല. അ​തി​നാ​ല്‍ പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, മു​ന്‍ മ​ന്ത്രി​മാ​രാ​യ കെ. ​ബാ​ബു, വി.​എ​സ്. ശി​വ​കു​മാ​ര്‍ എ​ന്നി​വ​ര്‍ക്ക് പ​ണം ന​ല്‍കി​യെ​ന്ന ബി​ജു ര​മേ​ശി​െന്‍റ ആ​രോ​പ​ണ​ത്തി​ല്‍ ത്വ​രി​ത പ​രി​ശോ​ധ​ന​ക്ക്​ സാ​ധ്യ​ത​യു​ണ്ടോ എ​ന്ന കാ​ര്യ​മാ​ണ്​ പ​രി​ശോ​ധി​ക്കു​ന്ന​ത്. […]

You May Like

Subscribe US Now