കല്പറ്റ: ജില്ലയില്‍ ബി.എസ്.എന്‍.എല്‍ മൊബൈല്‍ സേവനം തടസ്സപ്പെട്ടത് ഉപഭോക്താക്കളെ വലച്ചു.ചൊവ്വാഴ്ച രാത്രിയോടെയാണ് മൊബൈല്‍ നെറ്റ്വര്‍ക്ക്, ഡേറ്റ സേവനങ്ങള്‍ പ്രവര്‍ത്തനരഹിതമായത്. നെറ്റ്വര്‍ക്ക് വന്നും പോയും കളിക്കുകയായിരുന്നു. പരിധിക്കു പുറത്തെന്നാണെന്നായിരുന്നു പലര്‍ക്കും മറുപടി.
ചിലയിടങ്ങളില്‍ ലാന്‍ഡ് ഫോണ്‍ സേവനവും തടസ്സപ്പെട്ടു. മൊബൈല്‍ ബാങ്കിങ്ങും നിലച്ചു. മൊബൈല്‍ നെറ്റ്വര്‍ക്ക് ഫോര്‍ ജിയിലേക്ക് മാറ്റുന്നതിെന്റ ഭാഗമായാണ് സേവനം തടസ്സപ്പെട്ടതെന്നാണ് അധികൃതരുടെ വിശദീകരണം.വ്യാഴാഴ്ച മുതല്‍ ജില്ലയില്‍ ബി.എസ്.എന്‍.എല്‍ ഫോര്‍ ജി സേവനം ആരംഭിക്കുകയാണ്.