എം​പി​മാ​ര്‍ പാ​ര്‍​ല​മെ​ന്‍റി​ന് മു​ന്നി​ലെ ധ​ര്‍​ണ അ​വ​സാ​നി​പ്പി​ച്ചു

author

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​സ​ഭ​യി​ല്‍ നി​ന്നും പു​റ​ത്താ​ക്കി​യ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ പാ​ര്‍​ല​മെ​ന്‍റ് ക​വാ​ട​ത്തി​ല്‍ ന​ട​ത്തി വ​ന്ന ധ​ര്‍​ണ പ്ര​തി​പ​ക്ഷ എം​പി​മാ​ര്‍ അ​വ​സാ​നി​പ്പി​ച്ചു. പ്ര​തി​പ​ക്ഷം പൂ​ര്‍​ണ​മ​യും രാ​ജ്യ​സ​ഭ ബ​ഹി​ഷ്‌​ക്ക​രി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി.

കാ​ര്‍​ഷി​ക​ബി​ല്ലി​നെ​തി​രേ​യു​ള്ള പ്ര​തി​ഷേ​ധ​ത്തി​ല്‍ രാ​ജ്യ​സ​ഭാ ഉ​പാ​ധ്യ​ക്ഷ​നോ​ട് നി​ല​വി​ട്ടു പെ​രു​മാ​റി​യെ​ന്നാ​രോ​പി​ച്ചാ​ണ് എ​ട്ട് എം​പി​മാ​രെ സ​ഭാ​ധ്യ​ക്ഷ​ന്‍ എം. ​വെ​ങ്ക​യ്യ നാ​യി​ഡു സ​സ്പെ​ന്‍​ഡ് ചെ​യ്ത​ത്.

കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള എ​ള​മ​രം ക​രീം, കെ.​കെ. രാ​ഗേ​ഷ് (സി​പി​എം) എ​ന്നി​വ​ര്‍​ക്കു​പു​റ​മേ ഡെ​റി​ക് ഒ​ബ്രി​യ​ന്‍, ഡോ​ല സെ​ന്‍ (തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ്), സ​ഞ്ജ​യ് സിം​ഗ് (ആം ​ആ​ദ്മി പാ​ര്‍​ട്ടി), രാ​ജീ​വ് സ​ത്ത​വ്, സ​യ്യ​ദ് നാ​സി​ര്‍ ഹു​സൈ​ന്‍, റി​പു​ന്‍ ബോ​റ​ന്‍ (കോ​ണ്‍​ഗ്ര​സ്) എ​ന്നി​വ​രെ​യാ​ണ് വ​ര്‍​ഷ​കാ​ല സ​മ്മേ​ള​നം തീ​രു​ന്ന​തു​വ​രെ സ​സ്പെ​ന്‍​ഡ് ചെ​യ്ത​ത്. അ​തേ​സ​മ​യം, എം​പി​മാ​രു​ടെ സ​സ്‌​പെ​ന്‍​ഷ​നി​ല്‍ ഉ​പാ​ധി​യു​മാ​യി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഖേ​ദം പ്ര​ക​ടി​പ്പി​ച്ചാ​ല്‍ എം​പി​മാ​രു​ടെ സ​സ്‌​പെ​ന്‍​ഷ​ന്‍ പി​ന്‍​വ​ലി​ക്കാ​മെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ച​ത്. കാ​ര്‍​ഷി​ക ബി​ല്ലി​ല്‍ വീ​ണ്ടും വോ​ട്ടെ​ടു​പ്പ് ന​ട​ത്താ​ന്‍ ത​യാ​റാ​ണെ​ന്നും കേ​ന്ദ്രം അ​റി​യി​ച്ചു. 110 പേ​ര്‍ കേ​ന്ദ്ര​ത്തെ പി​ന്തു​ണ​ച്ചെ​ന്നും 75 പേ​ര്‍ മാ​ത്ര​മാ​ണ് ബി​ല്ലി​നെ​തി​രെ​യു​ള്ള​തെ​ന്നും കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​മാ​ക്കി

Leave a Reply

Your email address will not be published. Required fields are marked *

Next Post

ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയിയുടെ സഹോദരനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

ബംഗളൂരു: മയക്കുമരുന്ന് കേസില്‍ ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയിയുടെ ഭാര്യാ സഹോദരനെതിരെ ലുക്ക് ഔട്ട് നോട്ടീസ്. മയക്കുമരുന്ന് കേസില്‍ ഉന്നതര്‍ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെ വിവേക് ഒബ്‌റോയിയുടെ ബന്ധുവും പ്രമുഖ പരിപാടികളുടെ സംഘാടകനുമായ ആദിത്യ ആല്‍വ ഒളിവിലാണ്. ഇയാള്‍ രാജ്യം വിട്ടിട്ടില്ല എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ ബംഗളൂരു പൊലീസിലെ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചാണ് ലുക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. ആദിത്യയുടെ അച്ഛന്‍ പരേതനായ ജീവരാജ് ആല്‍വ മുന്‍ മന്ത്രിയായിരുന്നു. ആദിത്യ ആല്‍വയ്ക്ക് […]

You May Like

Subscribe US Now