എം. ശിവശങ്കറിന്റെ അറസ്റ്റ്: സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ പ്രതിപക്ഷം

author

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ അറസ്റ്റിലായതോടെ സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ പ്രതിപക്ഷം. മുഖ്യമന്ത്രിയുടെ രാജി ആവശ്യം ഉയര്‍ത്തി പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചുളള സമരങ്ങളും പ്രതിപക്ഷം ആസൂത്രണം ചെയ്യുന്നുണ്ട്. സംവരണ വിഷയത്തിലെ ഭിന്നാഭിപ്രായം സര്‍ക്കാരിനെതിരായ പ്രതിഷേധ സമരങ്ങളിലൂടെ മറികടക്കാനും പ്രതിപക്ഷം നീക്കങ്ങള്‍ നടത്തുന്നുണ്ട്. ബിജെപിയും സര്‍ക്കാരിനെതിരെ രംഗത്തുണ്ട്.

ശിവശങ്കറിന്റെ അറസ്റ്റിന് പിന്നാലെ മുഖ്യമന്ത്രി രാജിവച്ച്‌ പുറത്തുപോകണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. കേരള ചരിത്രത്തിലെ ഏറ്റവും അപമാനകരമായ സംഭവമാണിതെന്നും ജനങ്ങള്‍ വിശ്വസിച്ചേല്‍പ്പിച്ച ഭരണാധികാരത്തെ ദുരുപയോഗം ചെയ്ത മുഖ്യമന്ത്രിയുടെയും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെയും യഥാര്‍ത്ഥ ചിത്രം പുറത്തുവന്നുവെന്നുമാണ് രമേശ് ചെന്നിത്തല പ്രതികരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

അറസ്റ്റ് നിര്‍ണ്ണായക തെളിവുകളുടെ അടിസ്ഥാനത്തില്‍ ; സ്വര്‍ണ്ണക്കടത്തിന് ശിവശങ്കര്‍ സഹായിച്ചു ; കള്ളപ്പണം വെളുപ്പിക്കാന്‍ പ്രതികള്‍ തിരിച്ചും

കൊച്ചി : സ്വര്‍ണ്ണക്കടത്തു പ്രതികള്‍ക്കു ശിവശങ്കറുടെ സഹായം ലഭിച്ചിരുന്നതായും പകരം, കള്ളപ്പണം വെളുപ്പിക്കാന്‍ പ്രതികള്‍ സഹായിച്ചെന്നും നിര്‍ണ്ണായകമായ തെളിവുകള്‍ ലഭിച്ചതിന് പിന്നാലെയാണ് എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്യാനെത്തിയത്. ശിവശങ്കര്‍ സ്വര്‍ണ്ണക്കടത്തില്‍ മുതല്‍ മുടക്കിയെന്നതിനും ലാഭവിഹിതം ലോക്കറില്‍ സൂക്ഷിച്ചുവെന്നതിനും പ്രതികളുമായുള്ള അടുത്ത ബന്ധം തെളിവാണെന്നു ചോദ്യംചെയ്യലില്‍ തന്നെ ഇ.ഡി. ശിവശങ്കറിനെ അറിയിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനു തൊട്ടുപിന്നാലെ ഉച്ചയോടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറെ തിരുവനന്തപുരത്തെ ആയുര്‍വേദ കേന്ദ്രത്തില്‍ നിന്നും […]

You May Like

Subscribe US Now