എം. ശിവശങ്കറിന്റെ കസ്റ്റഡി അപേക്ഷയില്‍ കോടതി ഇന്ന് വിധി വ്യക്തമാക്കും

author

നയതന്ത്ര ചാനലിലൂടെ സ്വര്‍ണം കടത്തിയ കേസിലെ പ്രതി എം. ശിവശങ്കറിന്റെ കസ്റ്റഡി അപേക്ഷയില്‍ എറണാകുളം സാമ്ബത്തിക കുറ്റാന്വേഷണ കോടതി ഇന്ന് വിധി വ്യക്തമാക്കും. ശിവശങ്കറിനെ 7 ദിവസത്തെ കസ്റ്റഡി ലഭിക്കണമെന്നാണ് കസ്റ്റംസ് കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍, ശിവശങ്കരനെ കസ്റ്റഡിയില്‍ വിട്ടു നല്‍കരുതെന്നും ശിവശങ്കര കൈയ്യില്‍ നിന്നും മൊബൈല്‍ഫോണ്‍ കണ്ടെത്തിയിട്ടില്ലെന്നും പ്രതിഭാഗം കോടതിയില്‍ പറഞ്ഞിരുന്നു.

തുടര്‍ന്ന് കസ്റ്റഡി അപേക്ഷയില്‍ വിധിപറയുന്നത് ഇന്നത്തേക്ക് കോടതി മാറ്റി. സ്വപ്ന സരിത് എന്നിവരെ മൂന്നു ദിവസത്തേക്ക് കൂടി കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടു നല്‍കുകയും ചെയ്തിരുന്നു. വിദേശ കറന്‍സി കടത്ത് അതീവ ഗൗരവമുള്ളതാണെന്നും. കൂടുതല്‍ ഉന്നതര്‍ ഉള്‍പ്പെട്ടതായി സംശയിക്കുന്നതായും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

സി.എം. രവീന്ദ്രന്റെ ബിനാമി ഇടപാടുകള്‍; ഊരാളുങ്കല്‍ സൊസൈറ്റിയില്‍ ഇ ഡി പരിശോധന

വടകര: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനുമായി ബന്ധപ്പെട്ട ബിനാമി ഇടപാടുകളെക്കുറിച്ച്‌ വടകര മടപ്പള്ളിയിലെ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റി ആസ്ഥാനത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. കൊച്ചി, കോഴിക്കോട് യൂണിറ്റുകളിലെ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. രാവിലെ ഒന്‍പതിന് ആരംഭിച്ച പരിശോധന നാലു മണിക്കൂര്‍ നീണ്ടു. സി.എം. രവീന്ദ്രന്റെ ബിനാമി ഇടപാടുകളില്‍ അന്വേഷണം കൂടുതല്‍ ഊര്‍ജ്ജിതമാകുന്നതിന്റെ ഭാഗമാണ് പരിശോധന എന്നാണ് സൂചന. ഊരാളുങ്കല്‍ സൊസൈറ്റിക്ക് ലഭിച്ച കരാറുമായി ബന്ധപെട്ടു രവീന്ദ്രന് ബന്ധമുണ്ടോ […]

You May Like

Subscribe US Now