എനിക്ക് ഒരു വൃക്ക മാത്രം; രഹസ്യം വെളിപ്പെടുത്തി അഞ്ജു ബോബി ജോര്‍ജ്; കഠിനാധ്വാനിയായ അഞ്ജു ഇന്ത്യയുടെ അഭിമാനതാരമെന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു

author

ന്യൂദല്‍ഹി: ഒരു വൃക്കയുമായി മാത്രമായിരുന്നു തന്റെ ജനനമെന്നും ഒരു കിഡ്‌നിയുള്ള കായികതാരം ലോക ചാമ്ബ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്നത് അപൂര്‍വമെന്നും വെളിപ്പെടുത്തി അഞ്ജു ബോബി ജോര്‍ഡ്. കുറച്ച്‌ പേര്‍ക്ക് മാത്രമറിയാവുന്ന ആ രഹസ്യം അഞ്ജു ട്വിറ്ററിലൂടെയാണ് പരസ്യമാക്കിയത്. യുവതാരങ്ങള്‍ക്ക് പ്രചോദനമേകാന്‍.ഇന്റര്‍നാഷണല്‍ മത്സരത്തിന് പോയപ്പോഴാണ് സ്‌കാന്‍ ചെയ്തത്. അപ്പോഴാണ് അറിഞ്ഞത്. രക്തത്തിലെ ചില മാറ്റങ്ങള്‍ കണ്ട് സ്‌കാന്‍ നടത്തുകയായിരുന്നു. ലോക അത്‌ലിക്‌സില്‍ തന്നെ അപൂര്‍വമാണ് ഒരു വൃക്കയുള്ള ഇന്റര്‍നാഷണല്‍ താരം.

അതേസമയം, വേദനസംഹാരി ഉപയോഗിച്ചാല്‍ പോലും തനിക്ക് അലെര്‍ജി ഉണ്ടാകുമായിരുന്നെന്നും നിരവധി പരിമിതികള്‍ക്കുള്ളില്‍ നിന്നാണ് ലോകചാപ്യംന്‍ഷിപ്പില്‍ മെഡല്‍ നേടിയയതെന്നും അഞ്ജു. പരിശീലകന്റെ മാജികോ കഴിവോ എല്ലാം അതിനു പിന്നിലുണ്ടെന്നുംഅ അഞ്ജു ട്വീറ്റ് ചെയ്തു. അതേസമയം, തന്റെ ട്വിറ്റര്‍ ഐഡി കൂടി ടാഗ് ചെയ്തതിനാല്‍ കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജു അഞ്ജുവിനു ട്വിറ്ററിലൂടെ മറുപടി നല്‍കി. അഞ്ജുവിന്റെ കഠിനാധ്വാനനും പരിശീലകരുടെ കഴിവും ആത്മവിശ്വാസവുമാണ് ഇന്ത്യയുടെ നേട്ടങ്ങള്‍ക്ക് പിന്നില്‍. ലോകചാപ്യംന്‍ഷിപ്പില്‍ മെഡല്‍ നേടിയ ഏക ഇന്ത്യക്കാരി എന്ന നിലയില്‍ അഞ്ജു രാജ്യത്തിന്റെ അഭിമാന താരമെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Next Post

സംസ്ഥാനത്തെ അഞ്ച് ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്. പ്രാദേശിക വിഷയങ്ങള്‍ക്കൊപ്പം സംസ്ഥാന രാഷ്ട്രീയവും ചര്‍ച്ചയായ തിരഞ്ഞെടുപ്പില്‍, മുന്നണികള്‍ ഒരു പോലെ വിജയപ്രതീക്ഷയിലാണ്. ഇന്ന് നിശബ്ദ പ്രചാരണമാണ്. വോട്ടര്‍മാരെ നേരില്‍ കണ്ട് അവസാനവട്ട വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാര്‍ത്ഥികള്‍. പോളിംഗ്ബൂത്തുകള്‍ ഇന്ന് സജ്ജമാകും. തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണവും ഇന്ന് നടക്കും. നിയമസഭയിലേക്കുള്ള ട്രയല്‍ എന്ന് വിശേഷിപ്പിക്കാവുന്ന തദ്ദേശ തെരഞ്ഞെടുപ്പാണിത്. ആദ്യ ഘട്ടമായ നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളാണ് പോളിംഗ് […]

You May Like

Subscribe US Now