രാജ്യത്തെ ഏറ്റവും വലിയ ശാപമാണ് ബി.ജെ.പിയെന്നും സംസ്ഥാനത്ത് അവര്‍ വ്യാപകമായി നുണപ്രചരിപ്പിക്കുയാണെന്നും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പശ്ചിമ ബംഗാളിലെ ബങ്കുരയില്‍ ടി.എം.സി നടത്തിയ ബഹുജന തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് മമത ബി.ജെ.പിക്കെതിരേ ആഞ്ഞടിച്ചത്.
‘ബി.ജെ.പി ഒരു രാഷ്ട്രീയ പാര്‍ട്ടിയല്ല, നുണകളുടെ മാലിന്യക്കൂമ്ബാരമാണ്. തെരഞ്ഞെടുപ്പ് അടുക്കുമ്ബോഴൊക്കെ ‘നാരദ’യും ‘ശാരദ’യുമായി തൃണമൂല്‍ നേതാക്കളെ വിരട്ടാന്‍ അവര്‍ എത്തും. എന്നാല്‍ ഒരു കാര്യം പറയാം, ബി.ജെ.പിയെയോ അവരുടെ ഏജന്‍സികളെയോ ഞാന്‍ ഭയപ്പെടുന്നില്ല. അവര്‍ക്ക് ധൈര്യമുണ്ടെങ്കില്‍ എന്നെ അറസ്റ്റ് ചെയ്ത് ജലിലടയ്ക്കട്ടെ. ഞാന്‍ ജയിലില്‍ കിടന്നുകൊണ്ട് തെരഞ്ഞെടുപ്പിനെ നേരിട്ട് തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിജയം ഉറപ്പുവരുത്തും.’, മമത പറഞ്ഞു.