എന്‍എഎൈ ചോദ്യം ചെയ്യല്‍, ശിവശങ്കറിന്റെ മറുപടികളില്‍ വൈരുധ്യം; കൂടുതല്‍ അറസ്റ്റുകളുണ്ടാവും

author

കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസിനും രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിനും ബന്ധമുള്ള സ്വര്‍ണക്കടത്തു കേസില്‍ വഴിത്തിരിവുകള്‍. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനെ ഇന്നലെ എന്‍ഐഎ കൊച്ചിയില്‍ വീണ്ടും ചോദ്യം ചെയ്തു. പുതിയ ചോദ്യങ്ങള്‍ക്ക് പരസ്പരവിരുദ്ധമായ മറുപടികളാണ് കേസിലെ പ്രതി സ്വപ്‌ന സുരേഷും എം. ശിവശങ്കറും നല്‍കിയത്. കൂടുതല്‍ പേരെ ചോദ്യം ചെയ്യും. വരുംദിവസങ്ങളില്‍ അറസ്റ്റുകളും ഉണ്ടാകും.

കേസില്‍ കൂടുതല്‍ സങ്കീര്‍ണമായ ഇടപാടുകളാണ് പുറത്തു വരുന്നത്. വിദേശയാത്രകള്‍ക്കിടയില്‍ നടത്തിയ കൂടിക്കാഴ്ചകളും ഇടപാടുകളും സംബന്ധിച്ച്‌ സ്വപ്‌നയും ശിവശങ്കറും വിരുദ്ധമായ വിശദീകരണങ്ങാളാണിന്നലെ നല്‍കിയത്. ശിവ ശങ്കറിനെ മൂന്നാമതും ചോദ്യം ചെയ്ത എന്‍ ഐഎ, കൂടുതലും ഊന്നിയത് വിദേശയാത്രകള്‍ സംബന്ധിച്ച കാര്യങ്ങളിലാണ്. ഇരുവരും നടത്തിയ വിദേശയാത്രകള്‍ക്കിടെ ആ സംഘത്തിലുണ്ടായിരുന്ന മന്ത്രിമാരുടെയും മറ്റ് ചില പ്രമുഖരുടെയും പങ്ക് എന്‍ഐഎ ചോദിച്ചറിഞ്ഞു.

സ്വപ്‌നയുടെയും കേസിലെ മറ്റ് കൂട്ടാളികളുടെയും പക്കല്‍ നിന്ന് പിടികൂടിയ ഡിജിറ്റല്‍ വിവരങ്ങളുടെ ശരിപരിശോധനയാണ് നടന്നത്.കേസില്‍ ശിവശങ്കര്‍ അറസ്റ്റിലായേക്കുമെന്ന അഭ്യൂഹങ്ങള്‍ ഏറെയുണ്ടായിരുന്നു. ശിവശങ്കറിനെ ജൂലൈ 28നും 29 നും ദേശീയ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്തിരുന്നു. എന്നാല്‍, അന്വേഷണ ഏജന്‍സിയോട് ഇത്രയേറെ സഹകരിക്കുന്ന ഒരാളെ അറസ്റ്റ് ചെയ്ത കസ്റ്റഡിയില്‍ വക്കേണ്ട ആവശ്യകതയില്ല എന്നാണ് ഏജന്‍സി വൃത്തങ്ങള്‍ വിശദീകരിക്കുന്നത്. ശിവശങ്കര്‍ ഓഫീസില്‍ പോകുന്നില്ല, കേസില്‍ മറ്റാരെയെങ്കിലും സ്വാധീനിക്കുന്നില്ല, അങ്ങോട്ടന്വേഷിച്ച്‌ ചെല്ലുന്നവരേയും നിരുത്സാഹപ്പെടുത്തുകയാണ്, എപ്പോള്‍ ആവശ്യപ്പെട്ടാലും ഹാജരാകുന്നു, പിന്നെ എന്തിനാണ് ധൃതി പിടിച്ച്‌ അറസ്റ്റ് . ശിവശങ്കറിന്റെ കാര്യത്തില്‍ ഉചിത സമയത്ത് തീരുമാനമെടുക്കുമെന്ന് അന്വേഷണ ഏജന്‍സികള്‍ പറയുന്നു.

കേസിലെ പ്രാന പ്രതി സ്വപ്‌ന സുരേഷിന്റെ വാട്‌സ് ആപ് ചാറ്റുകള്‍ വീണ്ടെടുത്ത ശേഷമാണ് എന്‍ഐഎ ശിവശങ്കറിനെ മൂന്നാം വട്ടം ചോദ്യം ചെയ്തത്. ആദ്യത്തെ രണ്ട് വട്ടം ചോദ്യം ചെയ്യലില്‍ സ്വര്‍ണക്കടത്തിനെ കുറിച്ച്‌ തനിക്ക് അറിയില്ലെന്നാണ് ശിവശങ്കര്‍ പറഞ്ഞത്. സ്വപ്‌നയുമായി വെറും സൗഹൃദം മാതമായിരുന്നു എന്നും പറഞ്ഞു. എന്നാല്‍ സ്വപ്‌ന ഡിലിറ്റ് ചെയ്ത വാട്‌സ് ആപ് വിവരങ്ങള്‍ വീണ്ടെടുത്ത ശേഷം ഇന്നലെ നടന്ന ചോദ്യം ചെയ്യലില്‍ ശിവശങ്കറിന് എന്‍ഐഎയുടെ പല ചോദ്യങ്ങള്‍ക്കും വ്യക്തമായ മറുപടിയുണ്ടായില്ല. എന്‍ഐഎയുടെ കസ്റ്റഡിയിലുള്ള സ്വപ്‌നയെയും ഒരുമിച്ച്‌ ഇരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ കേസ് അന്വേഷിക്കുന്ന മറ്റ് കേന്ദ്ര ഏജന്‍സികളുമായി ആശയവിനമയം നടത്തിയ ശേഷമായിരിക്കും തുടര്‍ നടപടികള്‍. ശിവശങ്കറിന്റെ അറസ്റ്റ് ഒഴിവാക്കാന്‍ കഴിയില്ലെന്ന സൂചനയാണ് എന്‍ഐഎ നല്‍കുന്നത്. സ്വപ്‌നയുടെ നേതൃത്വത്തില്‍ രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി നടക്കുന്ന സ്വര്‍ണക്കടത്തിനെക്കുറിച്ച്‌ വ്യക്തമായ അറിവുണ്ടായിരുന്നുവെന്ന് ഡിജിറ്റല്‍ തെളിവുകളില്‍ നിന്ന് എന്‍ഐഎക്ക് വ്യക്തമായി. പല ചോദ്യത്തിനും വ്യക്തമായ മറുപടി ഇല്ലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കശ്മീരില്‍ പാക് സേനയുടെ വെടിവെപ്പ് ; ശക്തമായി തിരിച്ചടിച്ച്‌ ഇന്ത്യന്‍ സൈന്യം

പൂഞ്ച് : ജമ്മു കശ്മീരിലെ പൂഞ്ചില്‍ നിയന്ത്രണരേഖയില്‍ വീണ്ടും പാകിസ്താന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. ദേഗ് വാര്‍, മാള്‍ട്ടി സെക്ടറുകളിലാണ് പാക് സൈന്യം വെടിവെപ്പ് നടത്തിയത്. വ്യാഴാഴ്ച അര്‍ധ രാത്രിയിലാണ് ചെറിയ ആയുധങ്ങള്‍ ഉപയോഗിച്ച്‌ വെടിവെപ്പും മോര്‍ട്ടാര്‍ ഷെല്ലാക്രമണവും ആരംഭിച്ചത്. പാക് വെടിവെപ്പിന് പിന്നാലെ ഇന്ത്യന്‍ അതിര്‍ത്തിരക്ഷാ സേന ശക്തമായി തിരിച്ചടിച്ചെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഇന്നലെ ജമ്മു കശ്മീരിലെ നൗഷാര സെക്ടറില്‍ പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു.

You May Like

Subscribe US Now