തിരുവനന്തപുരം: പാലാ ഉള്‍പ്പെടെ ഒരു സീറ്റിലും വിട്ടുവീഴ്ചയ്ക്കില്ലെന്ന് എന്‍.സി.പി. കഴിഞ്ഞ തവണ നാല് സീറ്റുകളിലാണ് എന്‍.സി.പി മത്സരിച്ചത്. വരുന്ന തെരഞ്ഞെടുപ്പിലും നാല്ഏ സീറ്റുകളില്‍ മത്സരിക്കുമെന്ന് എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ ടി.പി പീതാംബരന് മാസ്റ്റര്‍ പറഞ്ഞു.
പാലാ സീറ്റിനെ കുറിച്ച് ചര്‍ച്ച നടന്നിട്ടില്ല. സീറ്റ് മാറണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല. അതുകൊണ്ട് തന്നെ പാര്‍ട്ടി യോഗത്തില്‍ ചര്‍ച്ചയാകില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരള കോണ്‍ഗ്രസ് (എം) ഇടതുമുന്നണിയിലേക്ക് വരുന്നതോടെ എന്‍.സി.പിയുടെ കൈവശമുള്ള പാലാ, കുട്ടനാട് സീറ്റുകള്‍ വിട്ടുകൊടുക്കേണ്ടിവരുമെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്ന അദ്ദേഹം.