തിരുവനന്തപുരം : ജോസ് കെ. മാണിയുടെ എല്‍.ഡി.എഫ് പ്രവേശനത്തോടെ പാലാ സീറ്റ് നഷ്ടമായ മാണി സി. കാപ്പന്റെ നേതൃത്വത്തിലുള്ള എന്‍.സി.പി ഐക്യജനാധിപത്യമുന്നണിയിലേക്ക് നീങ്ങുവാന്‍ തയ്യാറെടുക്കുന്നു. എന്‍.സി.പിയുടെ ദേശീയ നേതൃത്വം മാണി സി. കാപ്പന് ഒപ്പമായതിനാല്‍ എന്‍.സി.പി എന്ന കക്ഷി ആയിതന്നെ മാണി സി. കാപ്പന് യു.ഡി.എഫ് ല്‍ പ്രവര്‍ത്തിക്കുവാന്‍ കഴിയും. എന്നാല്‍ പാര്‍ട്ടിയുടെ ഏക മന്ത്രിയായ എ.കെ. ശശീന്ദ്രന് എല്‍.ഡി.എഫ് ല്‍ തന്നെ തുടരും. ഏലത്തൂര്‍ സീററ് സിപിഐ(എം) ഉറപ്പ് കൊടുത്തിരിക്കുന്നതിനാല്‍ എല്‍.ഡി.എഫ് വിട്ട് പോകുവാന്‍ ശശീന്ദ്രന് താല്പര്യമില്ല. സ്വന്തം പാര്‍ട്ടി രൂപീകരിച്ച് മുന്നോട്ട് പോകുന്നതിനേക്കാള്‍ സിപിഐ(എം)ല്‍ ചേരുവാനാണ് ശശീന്ദ്രന് തയായറെടുക്കുന്നതെന്നാണ് സൂചന. ഈ നിയനസഭയുടെ കാലത്ത് തന്നെ ചവറ മുന്‍ എം.എല്‍.എ യായിരുന്ന വിജയന്‍പിള്ള സിപിഐ (എം) ല്‍ എത്തിയിരുന്നു. ഈ വഴി തന്നെ തെരെഞ്ഞെടുക്കുവാനാണ് ശശീന്ദ്രന് തയ്യാറെടുക്കുന്നത്. മാണി സി. കാപ്പനൊപ്പം ആരൊക്കെയുണ്ടെന്ന വിവരം മറ്റന്നാള്‍ നടക്കുന്ന യോഗത്തിനുശേഷമേ അറിയുവാന്‍ കഴിയൂ. രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും മാണി സി കാപ്പന് ഉറപ്പ് കൊടുത്തിരിക്കുന്നതിനാല്‍ യുഡിഎഫ് ലേക്കുളള വരവ് കാപ്പന് എളുപ്പമാകും. ജോസ് കെ. മാണി വിഭാഗത്തിന്റെ കൈവശം ഇരിക്കുന്ന രാജ്യസഭാസീറ്റ് കാപ്പന് നല്കുവാനുള്ള ശ്രമം സിപിഐ (എം) നടത്തിയെങ്കിലും രാജ്യസഭ വിട്ടുകൊടുക്കുവാന്‍ തയ്യാറല്ല എന്ന നിലപാടാണ് ജോസ് കെ. മാണി സ്വീകരിക്കുന്നത്. ഈ തീരുമാനമാണ് മാണി സി. കാപ്പനെയും പ്രകോപിപ്പിച്ചത്. രാജ്യസഭ കാപ്പന് വിട്ടുകൊടുക്കുന്ന കാര്യത്തില്‍ ഒരു വട്ടം കൂടി ജോസ് കെ. മാണിയുമായി ചര്‍ച്ച നടത്തുവാന്‍ ഇടതുമുന്നണി നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.
രാജ്യസഭ കപ്പെല്ലാം ഘടകകക്ഷിക്കു കൊടുത്തു കോണ്‍ഗ്രസ് : കിട്ടിയ കപ്പെല്ലാം എല്‍.ഡി.എഫ് ഷോക്കേഴ്സില്‍ സൂക്ഷിച്ച് ഘടകകക്ഷികള്‍ : ~ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ്സിന് നഷ്ടമായത് രണ്ട് സീറ്റുകള്‍
Wed Oct 14 , 2020
തിരുവനന്തപുരം : ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന്റെ ഭാഗമായി രാജ്യസഭ സീറ്റുകള്‍ ഘടകകക്ഷികള്‍ വിതരണം ചെയ്തപ്പോള്‍ ഇങ്ങനെ ഒരു ചതി കോണ്‍ഗ്രസ് സ്വപ്നത്തില്‍ പോലും ഓര്‍ത്തുകാണില്ല. യു.ഡി.എഫ്ന്റെ കൈവശം ഇരുന്ന രണ്ട് രാജ്യസഭ സീറ്റുകളാണ് ഈ നിയമസഭയുടെ കാലത്ത് കൂറുമാറ്റത്തിലൂടെ കോണ്‍ഗ്രസ്സിന് നഷ്ടമായത്. കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് കോണ്‍ഗ്രസ്സിന് ജയിക്കാവുന്ന രണ്ട് സീറ്റുകളില്‍ ഒന്നാണ് വീരേന്ദ്രകുമാറിന് നല്‍കിയത്. ദേശീയ തലത്തില്‍ ജനതാദള്‍(യു) ബി.ജെപി മുന്നണിയുടെ ഭാഗം ആയപ്പോള്‍ ആദര്‍ശരാഷ്ട്രീയത്തിന്റെ ഭാഗമായി അദ്ദേഹം എം.പി. […]
