എല്ലാ കെഎസ്‌ആര്‍ടിസി സര്‍വീസുകളും ഇന്ന് പുനരാരംഭിക്കും; 21 മുതല്‍ സംസ്ഥാനാന്തര സര്‍വീസ്

author

തിരുവനന്തപുരം: കൊവിഡ് വ്യപാനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ഡൗണിനെത്തുടര്‍ന്നു നിര്‍ത്തിവച്ചിരുന്ന എല്ലാ കെഎസ്‌ആര്‍ടിസി സര്‍വീസുകളും ഇന്നു പുനരാരംഭിക്കും. ഫാസ്റ്റ് പാസഞ്ചറുകള്‍ രണ്ട് ജില്ലകളിലും സൂപ്പര്‍ ഫാസ്റ്റുകള്‍ നാലു ജില്ലകള്‍ വരെയും ഓപ്പറേറ്റ് ചെയ്യുന്ന രീതി തുടരുമെന്ന് എംഡി ബിജു പ്രഭാകര്‍ അറിയിച്ചു.

അതേസമയം ക്രിസ്മസ്, പുതുവത്സരത്തോടനുബന്ധിച്ച്‌ 21 മുതല്‍ ജനുവരി നാലു വരെ കെഎസ്‌ആര്‍ടിസി പ്രത്യേക സംസ്ഥാനാന്തര സര്‍വീസ് നടത്തും. വിവിധ കേന്ദ്രങ്ങളില്‍ നിന്നു ബെംഗളൂരുവിലേക്കും തിരിച്ചുമാണ് സര്‍വീസ്. 10% അധിക നിരക്ക് ഉള്‍പ്പെടെ എന്‍ഡ് ടു എന്‍ഡ് യാത്രാനിരക്കാണ് ( ഇടയ്ക്ക് ഇറങ്ങിയാലും മുഴുവന്‍ നിരക്ക്). യാത്ര ചെയ്യുന്ന സംസ്ഥാനത്തിന്റെ കോവിഡ് മാനദണ്ഡങ്ങള്‍ യാത്രക്കാര്‍ പാലിക്കണം. മതിയായ യാത്രക്കാര്‍ ഇല്ലാതെ വന്നാല്‍ സര്‍വീസ് റദ്ദാക്കും

ബെംഗളൂരുവില്‍ നിന്നുള്ള സമയക്രമം

ബെംഗളൂരു – എറണാകുളം (സൂപ്പര്‍ ഡീലക്‌സ്) രാത്രി 6.40

ബെംഗളൂരു – തിരുവനന്തപുരം (സൂപ്പര്‍ ഡീലക്‌സ്) വൈകിട്ട് 6

ബെംഗളൂരു കോട്ടയം ( സൂപ്പര്‍ ഡീലക്‌സ്) വൈകിട്ട് 6.15 ( എല്ലാം പാലക്കാട് സേലം വഴി )

ബെംഗളൂരുവിലേക്ക് ഉള്ള സര്‍വീസുകള്‍
എറണാകുളം ബെംഗളൂരു (സൂപ്പര്‍ ഡീലക്‌സ്) വൈകിട്ട് 6.30

കോട്ടയം ബെംഗളൂരു (സൂപ്പര്‍ ഡീലക്‌സ് ) വൈകിട്ട് 6.10

തിരുവനന്തപുരം ബെംഗളൂരു ( സൂപ്പര്‍ ഡീലക്‌സ്) വൈകിട്ട് 5.30 ( എല്ലാം പാലക്കാട്, സേലം വഴി)

Leave a Reply

Your email address will not be published. Required fields are marked *

Next Post

മരണത്തിന് കാരണം അധ്യാപകന്‍; ഫാത്തിമയുടെ സന്ദേശം പുറത്ത്; അന്വേഷണത്തിന് സിബിഐ കൊല്ലത്ത്

ചെന്നൈ ഐഐടി വിദ്യാര്‍ത്ഥിയായിരുന്ന ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി സിബിഐ സംഘം കൊല്ലത്ത്. മാതാപിതാക്കളില്‍ നിന്നും ഫാത്തിമയുടെ ഇരട്ട സഹോദരയില്‍ നിന്നും ഉദ്യോഗസ്ഥര്‍ മൊഴിയെടുക്കും. കോളജില്‍ നിന്നുമുള്ള മാനസിക പീഡനത്തെ തുടര്‍ന്ന് ഹോസ്റ്റല്‍ മുറിയില്‍ ഫാത്തിമ ജീവനൊടുക്കുകയായിരുന്നു. മരണത്തിന് ഉത്തരവാദി കോളജ് അധ്യാപകനാണെന്ന് ഫാത്തിമ മൊബൈലില്‍ രേഖപ്പെടുത്തി വച്ചിരുന്നതായാണ് സിബിഐ കണ്ടെത്തിയത്. കഴിഞ്ഞ നവംബര്‍ 9നായിരുന്നു സംഭവം. ചെന്നൈ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് എസ്പി ഈശ്വര മൂര്‍ത്തിയുടെ നേതൃത്വത്തില്‍ അന്വേഷണം […]

You May Like

Subscribe US Now