ഇന്ത്യയിലെ വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ ജനുവരി 1 മുതല്‍ ചെക്കുകള്‍ക്ക് പുതിയ പോസിറ്റീവ് പേ സംവിധാനം നടപ്പിലാക്കും. ചെക്ക് ഇടപാടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമാണ് നടപ്പിലാക്കുക. 50,000 രൂപയ്ക്ക് മുകളിലുള്ള പേയ്മെന്റുകള്‍ക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ കൂടി നല്‍കേണ്ടിവരും. ചെക്ക് ഇഷ്യു ചെയ്യുന്നയാള്‍ അക്കൗണ്ട് നമ്ബര്‍, ചെക്ക് നമ്ബര്‍, ചെക്ക് തുക, ചെക്ക് തീയതി, കൊടുക്കുന്ന ആളുടെ പേര് എന്നിവ നല്‍കണം.
ഡിജിറ്റല്‍ പണമിടപാടിലെ തട്ടിപ്പ് തടയുന്നതിന്റെ ഭാഗമായിട്ടാണ് ചെക്ക് ഉപയോഗിച്ചുള്ള സാമ്ബത്തിക ക്രമക്കേട് തടയുന്നതിന് പുതിയ മാര്‍ഗ രേഖ ആര് ബി ഐ പുറത്തിറക്കിയിട്ടുള്ളത്. ചെക്കുകള്‍ വ്യാജമായി സമര്‍പ്പിച്ചും കള്ള ഒപ്പിട്ട് നല്‍കിയും മറ്റും വലിയ തുകകള്‍ തട്ടിച്ചെടുക്കാറുണ്ട്. ഇത് തടയാന്‍ പല നടപടികള്‍ സ്വീകരിച്ചിരുന്നു എങ്കിലും നൂറ് ശതമാനം വിജയമായിട്ടില്ല. ഈ സാഹചര്യത്തിലാണ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ചെക്കുകളുടെ ആധികാരികത പരിശോധിച്ച് ഉറപ്പ് വരുത്താനുള്ള നടപടിയുമായി റിസര്‍വ് ബാങ്ക് രംഗത്തെത്തിയത്.