എസ്ബിഐ എടിഎമ്മുകളില്‍ ഒടിപി അടിസ്ഥാനമാക്കിയുള്ള പണം പിന്‍വലിക്കലിന്റെ സമയം ദീര്‍ഘിപ്പിച്ചു. ഇന്നു മുതല്‍ 24 മണിക്കൂറും ഒടിപിയടെ അടിസ്ഥാനത്തില്‍ എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കാം.മുന്‍പ് വൈകിട്ട് 8 മുതല്‍ രാവിലെ 8 വരെയായിരുന്നു ഒടുപിയുടെ അടിസ്ഥാനത്തില്‍ പണം പിന്വളിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിരുന്നത്. എസ്ബിഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്കും ഈ സംവിധാനം പ്രയോജനപ്പെടുത്താവുന്നതാണ്.10000 രൂപയ്ക്ക് മുകളില്‍ പിന്‍വലിക്കുന്നതിനാണ് ഒടിപി രീതി പ്രയോജനപ്പെടുത്തേണ്ട്ത്. അതേസമയം, മറ്റ് ബാങ്കുകളുടെ എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് ഈ ഒടിപി സംവിധാനം ഉണ്ടാവുന്നതല്ല.
ഡല്‍ഹി കലാപം: എല്ലാം ഡല്‍ഹി പോലീസിന്റെ ഗൂഢാലോചന, യെച്ചൂരിയും സംഘവും രാഷ്ട്രപതിയെ കണ്ടു
Fri Sep 18 , 2020
ന്യൂഡല്‍ഹി : കഴിഞ്ഞ ഫെബ്രുവരിയില്‍ വടക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപത്തെ ബി.ജെ.പി രാഷ്ട്രീയ എതിരാളികളെയും വിമര്‍ശകരെയും ജയിലിലടക്കാന്‍ ഉപയോഗിക്കുകയാണെന്ന ആരോപണവുമായി ചില പ്രതിപക്ഷകക്ഷികള്‍ രാഷ്ട്രപതിയെ കണ്ടു. കോണ്‍ഗ്രസ് നേതാവ് അഹ്മദ് പട്ടേല്‍, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജ, ഡി.എം.കെ നേതാവ് കനിമൊഴി, ആര്.ജെ.ഡി നേതാവ് മനോജ് കുമാര്‍ ഝാ എന്നിവരടങ്ങുന്ന പ്രതിപക്ഷ പ്രതിനിധി സംഘമാണ് രാഷ്ട്രപതിയെ കണ്ടത്. ഡല്‍ഹി പൊലീസ് നടത്തുന്ന അന്വേഷണം […]
