എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകളുടെ സമയം നീട്ടുന്നു

author

തിരുവനന്തപുരം: എസ്‌എസ്‌എല്‍സി, പ്ലസ്ടു പരീക്ഷകളുടെ സമയം നീട്ടുന്നു. 15 മിനിട്ട് വീതമാണ് നീട്ടുന്നത്. പ്രത്യേക പരിഗണന നല്‍കുന്ന പാഠഭാഗത്ത് നിന്ന് 100 ശതമാനം മാര്‍ക്കിന്റെ ചോദ്യങ്ങളുണ്ടാവും. പരീക്ഷയ്ക്ക് ശേഷം ഉന്നത പഠനത്തിനായി കരിയര്‍ ഗൈഡന്‍സ് നടപ്പാക്കും. ഇത് ഓണ്‍ലൈനായാണ് സംപ്രേഷണം ചെയ്യുന്നത്.

അതേസമയം, പൂര്‍ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും പരീക്ഷ നടത്തുക. പരീക്ഷാ ആയാസം കുറയ്ക്കുന്നതിന്റെ ഭാഗമായി ഓപ്ഷണല്‍ രീതിയിലാവും ചോദ്യ പേപ്പര്‍ തയാറാക്കുക. മാര്‍ച്ച്‌ 17 മുതല്‍ നടക്കുന്ന പരീക്ഷകളില്‍ രാവിലെ പ്ലസ്ടു പരീക്ഷയും ഉച്ചയ്ക്ക് എസ്‌എസ്‌എല്‍സി പരീക്ഷയും നടത്തും. പ്രാക്റ്റിക്കല്‍ പരീക്ഷയുടെ വിശദാംശങ്ങള്‍ പിന്നീട് പ്രഖ്യാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Next Post

നാല് സംസ്ഥാനങ്ങളില്‍ ഇന്ന് കോവിഡ് വാക്സിന്റെ ഡ്രൈ റണ്‍

ന്യൂഡല്‍ഹി : കോവിഡ് 19 വാക്സിന്റെ വിതരണം രാജ്യത്തൊട്ടാകെ തുടങ്ങാനൊരുങ്ങുന്നതിന്റെ ഭാഗമായി നാലു സംസ്ഥാനങ്ങളില്‍ ഇന്ന് ഡ്രൈ റണ്‍ നടത്തുന്നു. ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ പരിഗണിച്ച്‌ ആന്ധ്രാപ്രദേശ്, അസം, ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് ഡ്രൈ റണ്‍ നടത്തുന്നത്. ഓരോ സംസ്ഥാനത്തെയും രണ്ടുവീതം ജില്ലകളിലായി ജില്ലാ ആശുപത്രി, സാമൂഹികാരോഗ്യ കേന്ദ്രം / പ്രാഥമികാരോഗ്യ കേന്ദ്രം, നഗരമേഖല, ഗ്രാമീണമേഖല, സ്വകാര്യ ആരോഗ്യ സംവിധാനം എന്നിങ്ങനെ അഞ്ചുമേഖലതിരിച്ചാണ് ഇതിനായി ക്രമീകരണങ്ങളേര്‍പ്പെടുത്തിയിരിക്കുന്നത്. ഡ്രൈ റണ്‍ നടക്കുന്നത് […]

Subscribe US Now