എസ് എന്‍ ട്രസ്റ്റ്: വെള്ളാപ്പള്ളി വീണ്ടും സെക്രട്ടറി, ​തുടര്‍ച്ചയായ ഒന്‍പതാം തവണ

author

എസ്.എന്‍ ട്രസ്റ്റ് സെക്രട്ടറിയായി വെള്ളാപ്പള്ളി നടേശന്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായ ഒന്‍പതാം തവണയാണ് വെള്ളാപ്പള്ളി സെക്രട്ടറിയാകുന്നത്. ഡോ. എംഎല്‍ സോമനാണ് ചെയര്‍മാന്‍. തുഷാര്‍ വെള്ളാപ്പള്ളി അസിസ്റ്റന്റ് സെക്രട്ടറിയായും, ഡോ. ജി ജയദേവന്‍ ട്രഷറര്‍ ആയും തെരഞ്ഞെടുക്കപ്പെട്ടു.

ചേര്‍ത്തല എസ്.എന്‍ കോളേജ് ഓഡി​റ്റോറിയത്തിലായിരുന്നു തെരഞ്ഞെടുപ്പ്. ഏകകണ്ഠമായിട്ടാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. അജി എസ്.ആര്‍.എം,മോഹന്‍ ശങ്കര്‍, എന്‍.രാജേന്ദ്രന്‍, കെ.പത്മകുമാര്‍, എ.സോമരാജന്‍, കെ.ആര്‍.ഗോപിനാഥ്, പി.എം.രവീന്ദ്രന്‍,സന്തോഷ് അരയാക്കണ്ടി, മേലാങ്കോട് സുധാകരന്‍ എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍.

മൂന്നുഘട്ടങ്ങളായി നടത്തിയ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 10 റീജിയണുകളില്‍ എട്ടിടത്തും ഔദ്യോ​ഗിക പാനല്‍ എതിരില്ലാതെ വിജയിച്ചിരുന്നു. ചേര്‍ത്തല, കൊല്ലം എന്നിവിടങ്ങളില്‍ മല്‍സരം ഉണ്ടായെങ്കിലും ഔദ്യോ​ഗിക പാനല്‍ തന്നെ വിജയിച്ചു.

എസ്‌എന്‍ഡിപി യോ​ഗം ജനറല്‍ സെക്രട്ടറിയായ വെള്ളാപ്പള്ളി നടേശന്‍ തുടര്‍ച്ചയായ ഒമ്ബതാം തവണയാണ് എസ് എന്‍ ട്രസ്റ്റ് സെക്രട്ടറിയാകുന്നത്. ട്രസ്റ്റ് ചരിത്രത്തില്‍ മറ്റാര്‍ക്കും കൈവരിക്കാനാവാത്ത വിജയമാണിത്.

1996 ഡിസംബറിലാണ് വെള്ളാപ്പള്ളി നടേശന്‍ ആദ്യമായി എസ്.എന്‍ ട്രസ്റ്റിന്റെ സെക്രട്ടറിയായത്. തുടര്‍ന്ന് മൂന്നു വര്‍ഷം കൂടുമ്ബോള്‍ നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും മത്സരമില്ലാതെയാണ് സെക്രട്ടറി പദത്തിലെത്തിയത്. 1997 ല്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയുമായി.

ഡോ.എം.എന്‍.സോമന്‍ നാലാം തവണയാണ് ട്രസ്റ്റ് ചെയര്‍മാനാകുന്നത്. എസ് എന്‍ഡിപി യോഗം പ്രസിഡന്റുമാണ്. യോഗം വൈസ് പ്രസിഡന്റായ തുഷാര്‍ വെള്ളാപ്പള്ളിയും നാലാം തവണയാണ് അസി.സെക്രട്ടറിയാവുന്നത്. ഡോ. ജി. ജയദേവന്‍ ഏഴാം തവണയാണ് ട്രഷറര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ നിക്ഷേപം ഓസ്ട്രേലിയയിലേക്ക് കടത്തിയെന്ന് സര്‍ക്കാര്‍

കൊച്ചി: പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ നിക്ഷേപം ഓസ്ട്രേലിയയിലേക്ക് കടത്തിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. രാജ്യാന്തര ബ​​​ന്ധ​​​മു​​​ള്ള കേ​​​സി​​​ല്‍ സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണ​​​മാ​​​ണ് ഉ​​​ചി​​​ത​​​മെ​​​ന്നും സ​​​ര്‍​ക്കാ​​​ര്‍ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ അ​​​റി​​​യി​​​ച്ചു.സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് സ​​​മ​​​ര്‍​പ്പി​​​ച്ച ഹ​​​ര്‍​ജി​​​ക​​​ളും ഈ ​​​ഹ​​​ര്‍​ജി​​​ക​​​ളി​​​ല്‍ ഹൈ​​​ക്കോ​​​ട​​​തി ന​​​ല്‍​കി​​​യ ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വു പാ​​​ലി​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന കോ​​​ട​​​തി​​​യ​​​ല​​​ക്ഷ്യ ഹ​​​ര്‍​ജി​​​യും പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന ബെ​​​ഞ്ചി​​​ലാ​​​ണ് സ​​​ര്‍​ക്കാ​​​ര്‍ ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്. നേ​​​ര​​​ത്തെ ഹ​​​ര്‍​ജി പ​​​രി​​​ഗ​​​ണി​​​ച്ച​​​പ്പോ​​​ള്‍ അ​​​ന്വേ​​​ഷ​​​ണ സ്ഥി​​​തി ഉ​​​ള്‍​പ്പെ​​​ടെ വി​​​ശ​​​ദ​​​മാ​​​ക്കാ​​​ന്‍ സ​​​ര്‍​ക്കാ​​​രി​​നു ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍​ദേ​​ശം ന​​ല്കി​​യി​​​രു​​​ന്നെ​​​ങ്കി​​​ലും ഈ ​​​റി​​​പ്പോ​​​ര്‍​ട്ട് ഇ​​​ന്ന​​​ലെ […]

Subscribe US Now