തിരുവനന്തപുരം: സി-ആപ്റ്റില്‍ വീണ്ടും എന്‍ഐഎ സംഘം പരിശോധന നടത്തി. രണ്ടാം തവണയാണ് സി-ആപ്റ്റില്‍ എന്‍ഐഎ പരിശോധന നടത്തുന്നത്. ചൊവ്വാഴ്ചയും എന്‍ഐഎ ഇവിടെ പരിശോധന നടത്തുകയും സ്റ്റോര്‍ കീപ്പര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരില്‍ നിന്നും മൊഴിയെടുക്കുകയും ചെയ്തിരുന്നു.
ബുധനാഴ്ച രാവിലെ 10.30നാണ് എന്എസംഘം സി-ആപ്റ്റിലെത്തിയത്. സി-ആപ്റ്റില്‍ നിന്നും മലപ്പുറത്തേക്ക് മതഗ്രന്ഥങ്ങള്‍ കൊണ്ടുപോയ വാഹനങ്ങളുടെ യാത്രാ രേഖകളും ജിപിഎസ് സംവിധാനവും ആണ് പരിശോധിക്കുന്നത്. മലപ്പുറത്തേക്കുള്ള യാത്രയ്ക്കിടയില്‍ വാഹനത്തിന്റെ ജിപിഎസ് സംവിധാനം ഓഫാക്കിയിരുന്നുവെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. മാര്‍ച്ച് 24 മുതലുള്ള യാത്രാരേഖകളാണ് എന്‍ഐഎ സംഘം പരിശോധിക്കുന്നത്. മലപ്പുറത്തിനു പുറമേ കോഴിക്കോട്, ബംഗളൂരു ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് സി-ആപ്റ്റിന്റെ വാഹനങ്ങള്‍ പോയിരുന്നുവെന്ന് എന്‍ഐഎയ്ക്ക് വിവരം ലഭിച്ചിരുന്നു.
ഇതേക്കുറിച്ച് കൂടുതല്‍ വ്യക്തത വരുത്തുന്നതിനാണ് എന്‍ഐഎ സംഘം ശ്രമിക്കുന്നത്. അടുത്ത സമയത്ത് സി-ആപ്റ്റില്‍ നിന്ന് ചില ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിരുന്നു. ഇതേപ്പറ്റിയും എന്‍ഐഎ അന്വേഷിക്കുന്നുണ്ട്.