ഏഴു വയസ്സുകാരിയെ കൊലപ്പെടുത്തി കരള്‍ ചൂഴ്ന്നെടുത്ത 6 പേര്‍ പിടിയില്‍

author

ലക്നൗ : പെണ്‍കുട്ടിയുടെ കരള്‍ ഭക്ഷിച്ചാല്‍ കുഞ്ഞു ജനിക്കുമെന്നു വിശ്വസിച്ച്‌ ഏഴു വയസ്സുകാരിയെ കൊലപ്പെടുത്തി കരള്‍ ചൂഴ്ന്നെടുത്ത 6 പേര്‍ പിടിയില്‍. 1500 രൂപ പ്രതിഫലം വാങ്ങി കൊടുംക്രൂരത കാട്ടിയ പ്രതികള്‍, ലൈംഗികമായി പീഡിപ്പിച്ചശേഷമാണു കുട്ടിയെ കൊലപ്പെടുത്തിയത്.

വര്‍ഷങ്ങളായി മക്കളില്ലാത്ത ദമ്ബതികള്‍ പെണ്‍കുട്ടിയുടെ കരള്‍ സംഘടിപ്പിക്കാന്‍ ബന്ധുവായ അങ്കുലിനെ ചുമതലപ്പെടുത്തി. ഇയാള്‍ ബീരാനെ ഒപ്പം കൂട്ടി. അങ്കുലിന് 500 രൂപയും ബീരാന് 1000 രൂപയുമായിരുന്നു പ്രതിഫലം. 14ന് ദീപാവലി ദിവസം രാത്രിയാണു കൃത്യം നടത്തിയത്.

തൊട്ടടുത്ത കടയില്‍നിന്നു സാധനം വാങ്ങാന്‍ പോയതായിരുന്നു കുട്ടി. പടക്കം വാങ്ങിത്തരാമെന്നു പറഞ്ഞ് അങ്കുലും ബീരാനും കുട്ടിയെ കൂടെക്കൂട്ടി. ഇരുവരും മദ്യലഹരിയിലായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്തു വച്ചു പീഡിപ്പിച്ചു.

തുടര്‍ന്നു കൊലപ്പെടുത്തിയ ശേഷം കരള്‍ ചൂഴ്ന്നെടുത്തു മൃതദേഹം ഉപേക്ഷിച്ചു കടന്നു. ഇവര്‍ കൊണ്ടുവന്ന കരളിന്റെ കുറച്ചു ഭാഗം ദമ്ബതികള്‍ കഴിച്ചു. ബാക്കി നായ്ക്കള്‍ക്കു കൊടുത്തു.

കടയില്‍ പോയ കുഞ്ഞ് ഏറെനേരം കഴിഞ്ഞിട്ടും തിരികെ വരാതിരുന്നപ്പോള്‍ വീട്ടുകാര്‍ അന്വേഷണം തുടങ്ങി. പിറ്റേന്നു കാലത്താണു ഗ്രാമത്തിലെ കാളിക്ഷേത്രത്തിനുസമീപം മൃതദേഹം കണ്ടെത്തിയത്. ദുര്‍മന്ത്രവാദം നടന്നതായി ആരോപണം ഉയര്‍ന്നെങ്കിലും തിങ്കളാഴ്ച രാത്രി വൈകിയാണു പൊലീസ് കേസിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്. പെണ്‍കുട്ടിയുടെ കുടുംബത്തിന് 5 ലക്ഷം രൂപ യുപി സര്‍ക്കാര്‍ സഹായധനം പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കൊല്ലത്തെ 21കാരിയുടെ ആത്മഹത്യ; കാമുകന്‍ വിവാഹവാഗ്ദാനം നല്‍കി ചതിച്ചുവെന്ന് ബന്ധുക്കള്‍; പൊലീസില്‍ പരാതി

കൊല്ലം: കുമ്മിളില്‍ ഇരുപത്തിയൊന്നുകാരിയുടെ ആത്മഹത്യക്ക് കാരണം കാമുകന്‍ വിവാഹവാഗ്ദാനത്തില്‍ നിന്ന് പിന്മാറിയതാണെന്ന പരാതിയുമായി കുടുംബം. എലിവിഷം കഴിച്ചതിനുശേഷം മണ്ണെണ്ണ കുടിച്ചായിരുന്നു കുമ്മിള്‍ സ്വദേശിനി ഷഹിനയുടെ ആത്മഹത്യ. കാമുകന്‍ വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്‍മാറിയതിനെ തുടര്‍ന്നാണ് ഷഹിന ആത്മഹത്യ ചെയ്തതെന്ന പരാതിയുമായി കുടുംബം പൊലീസിനെ സമീപിച്ചു. – ഞായറാഴ്ചയാണ് പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഷഹിന മരിച്ചത്. അതിനും ദിവസങ്ങള്‍ക്കു മുമ്ബ് ഈ മാസം നാലാം തിയതിയായിരുന്നു എലിവിഷം കഴിച്ച ശേഷം […]

You May Like

Subscribe US Now