ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ 10 വിക്കറ്റിന് തോല്‍പ്പിച്ച്‌ സണ്‍റൈസേഴ്സ് ഹൈദരാബാദ് പ്ലേ ഓഫില്‍ കടന്നു

author

ഷാര്‍ജ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ 10 വിക്കറ്റിന് തോല്‍പ്പിച്ച്‌ സണ്‍റൈസേഴ്സ് ഹൈദരാബാദ് പ്ലേ ഓഫില്‍ കടന്നു. മൂന്നാം സ്ഥാനക്കാരായാണ് സണ്‍റൈസേഴ്സിന്റെ പ്ലേ ഓഫ് പ്രവേശനം. ഇതോടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി.

ഡേവിഡ് വാര്‍ണറും വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയുമാണ് അനായാസ വിജയം സണ്‍റൈസേഴ്സിന് സമ്മാനിച്ചത്. വാര്‍ണര്‍ 58 പന്തില്‍ നിന്നും 85 ഉം സാഹ 45 പന്തുകളില്‍ നിന്നും 58 റണ്‍സും നേടി പുറത്താവാതെ നിന്നു. ആദ്യം ബാറ്റ് ചെയ്ത മുംബൈ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സാണ് നേടിയത്. ഹൈദരാബാദ് 17.1 ഓവറില്‍ വിജയത്തിലെത്തി

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈയുടെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. ഓപ്പണര്‍മാരായ രോഹിത് ശര്‍മയെ സ്‌കോര്‍ 12-ല്‍ നില്‍ക്കെ മുംബൈയ്ക്ക് നഷ്ടമായി. സന്ദീപ് ശര്‍മയാണ് വിക്കറ്റെടുത്തത്. പരിക്കില്‍ നിന്നും മോചിതനായി ടീമിലെത്തിയ നായകന് വെറും നാല് റണ്‍സ് മാത്രമാണ് നേടാനായത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ചാനല്‍ അഭിമുഖങ്ങളിലൂടെ അപവാദ പ്രചരണം; കങ്കണ റണൗത്തിനെതിരെ മാനനഷ്ട കേസുമായി ജാവേദ് അക്തര്‍

ബോളിവുഡ് നടി മാനനഷ്ട കേസ് നല്‍കി ഗാനരചയിതാവ് ജാവേദ് അക്തര്‍. ചാനല്‍ അഭിമുഖങ്ങളിലൂടെ തനിക്കെതിരെ അപവാദ പ്രചരണം നടത്തിയെന്ന് കാട്ടിയാണ് കേസ് നല്‍കിയിരിക്കുന്നത്. അന്ധേരി മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റിനാണ് പരാതി നല്‍കിയത്. തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ കങ്കണ റണൗത്ത് അപവാദ പ്രചരണങ്ങള്‍ നടത്തിയെന്ന് പരാതിയില്‍ പറയുന്നു. സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിന് പിന്നാലെ ബോളിവുഡിലെ പ്രമുഖര്‍ക്കെതിരെ കങ്കണ ഉന്നയിച്ച ആരോപണങ്ങളില്‍ തന്റെ പേര് വലിച്ചിഴച്ചു എന്നാണ് ആരോപണം. നടന്‍ ഋത്വിക് റോഷനുമായുള്ള […]

Subscribe US Now