ഐവി ശശിയുടെ മകന്‍ സംവിധാന രംഗത്തേക്ക്; ആദ്യ ചിത്രം തെലുങ്കില്‍

author

അന്തരിച്ച പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ഐവി ശശിയുടെയും നടി സീമയുടെയും മകന്‍ അനി ഐവി ശശി സംവിധായകനാകാന്‍ ഒരുങ്ങുന്നു. അനിയുടെ സംവിധാന അരങ്ങേറ്റം തെലുങ്കു ഇന്‍ഡസ്ട്രിയിലൂടെയാണ്. അനിയുടെ കന്നി പ്രൊജക്‌ട്, നിത്യാ മേനോന്‍, അശോക് സെല്‍വന്‍, റിതു വര്‍മ്മ എനിവര്‍ ഒന്നിക്കുന്ന ‘നിന്നിലാ നിന്നിലാ’ എന്ന ചിത്രമാണ്. ചിത്രം റൊമാന്റിക് കോമഡി എന്റര്‍ടെയ്ന്മെന്‍്റ് വിഭാഗത്തിലുള്ളതാണ്. ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് അനി തന്നെയാണ്. നാസര്‍, സത്യാ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സംഗീതം രാകേഷ് മുരുകേശനും ക്യാമറ ദിവാകര്‍ മണിയുമാണ്. ചിത്രത്തിന്‍്റെ നിര്‍മ്മാണം ബിവിഎസ്‌എന്‍ പ്രസാദാണ്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ചന്ദ്രനിലും മുടക്കമില്ലാതെ മൊബൈല്‍ ഫോണ്‍ സിഗ്നല്‍ ലഭ്യമാക്കാന്‍ പദ്ധതിയുമായി നാസ

ന്യൂയോര്‍ക്ക് : ചന്ദ്രനിലും മുടക്കമില്ലാതെ മൊബൈല്‍ ഫോണ്‍ സിഗ്നല്‍ ലഭ്യമാക്കാന്‍ പദ്ധതിയുമായി നാസ. പദ്ധതിയുടെ ഭാഗമായി ചന്ദ്രനില്‍ 4ജി നെറ്റ്‌വര്‍ക്ക് ഒരുക്കാന്‍ നോക്കിയയെ തിരഞ്ഞെടുത്തിരിക്കുകയാണ് നാസ. ഭാവിയില്‍ ചന്ദ്രനില്‍ മനുഷ്യവാസമൊരുങ്ങുമ്ബോള്‍ തടസ്സമില്ലാത്ത മൊബൈല്‍ സിഗ്നല്‍ ലഭിക്കാനാണിത്.ചന്ദ്രനില്‍ ദീര്‍ഘകാലം താമസിക്കുന്നതിനായി 2024ഓടെ മനുഷ്യരെ അവിടെയെത്തിക്കാനാണ് നാസയുടെ ലക്ഷ്യം. 2022ഓടെ ചന്ദ്രോപരിതലത്തില്‍ ആദ്യ വയര്‍ലെസ്സ് ബ്രോഡ്ബാന്‍ഡ് കമ്യൂനിക്കേഷന്‍സ് സിസ്റ്റം ഒരുക്കുമെന്ന് നോക്കിയ അറിയിച്ചു. ടെക്‌സാസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ബഹിരാകാശ വാഹന രൂപകല്പന […]

Subscribe US Now