ഐസിയുവില്‍ ചികിത്സയിലിരിക്കെ ബലാത്സംഗത്തിനിരയായെന്ന് പരാതി, ബോധം തെളിഞ്ഞപ്പോള്‍ യുവതി മൊഴിമാറ്റി

author

ഗുരുഗ്രാം: ചികിത്സയ്ക്കിടയില്‍ ആശുപത്രിയില്‍ വച്ച്‌ ലൈംഗിക പീഡനത്തിനിരയായി എന്ന് പരാതിപ്പെട്ട 21കാരി ബോധം തെളിഞ്ഞതോടെ മൊഴി മാറ്റി. അത്യാഹിത വിഭാ​ഗത്തില്‍ ചികിത്സയിലിരിക്കെയാണ് പീഡിപ്പിക്കപ്പെട്ടെന്ന് യുവതി പരാതിപ്പെട്ടത്. എന്നാല്‍ ഈ ആരോപണം ബോധം തെളിഞ്ഞതോടെ യുവതി നിഷേധിച്ചു.

ഒക്ടോബര്‍ 24 മുതല്‍ 30 വരെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു യുവതി. ആംഗ്യങ്ങളും വ്യക്തമല്ലാത്ത മൊഴികളും ഉപയോഗിച്ച്‌ താന്‍ പീഡനത്തിനിരയായെന്ന് ചികിത്സയില്‍ കഴിയവെ യുവതി അച്ഛനെ ധരിപ്പിച്ചു. ഇതേതുടര്‍ന്ന് യുവതിയുടെ ബന്ധുക്കള്‍ പ‌ൊലീസില്‍ പരാതി നല്‍കി. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച്‌ ഗുരുഗ്രാം പൊലീസ് അന്വേഷണം നടത്തുകയും ചെയ്തു.

ആശുപത്രി ജീവനക്കാരെ ചോദ്യം ചെയ്ത പൊലീസ് പരാതിയില്‍ കഴമ്ബില്ലെന്ന് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരുന്നു. ബലാത്സംഗം ചെയ്തെന്ന് പരാതിപ്പെട്ടപ്പോള്‍ യുവതി പൂര്‍ണ ബോധാവസ്ഥയിലായിരുന്നില്ല. വെള്ളിയാഴ്ച ബോധം തെളിഞ്ഞപ്പോഴാണ് യുവതി ആരോപണം നിഷേധിച്ചത്. ഇതിനുപിന്നാലെയാണ് പരാതി അടിസ്ഥാനരഹിതമാണെന്ന് പൊലീസ് അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

പുലര്‍ച്ചെ വരെ വെബ് സീരീസ് കാഴ്ച; യുവാവ് രക്ഷിച്ചത് 75 പേരുടെ ജീവന്‍

പുലര്‍ച്ചെ വരെ വെബ് സീരീസ് കണ്ടിരുന്ന യുവാവ് രക്ഷിച്ചത് 75 പേരുടെ ജീവന്‍. മഹാരാഷ്ട്രയിലെ കോപാര്‍ എന്ന സ്ഥലത്താണ് സംഭവം. പതിനെട്ടുകാരനായ കുനാല്‍ മോഹിതെയാണ് 75 പേരുടെ ജീവന്‍ രക്ഷിച്ചത്. രാത്രിയിലും വെബ്സീരീസ് കാണുന്ന പതിവുള്ളയാളാണ് കുനാല്‍ മോഹിതെ. കഴിഞ്ഞ ദിവസം വെബ് സീരീസ് കാഴ്ച പുലര്‍ച്ചെ വരെ നീണ്ടു. പുലര്‍ച്ചെ നാല് മണിയായപ്പോള്‍ താമസിക്കുന്ന വീടിന്റെ അടുക്കള ഭാഗം കുലുങ്ങുന്നത് പോലെ തോന്നി. കെട്ടിടം തകരുകയാണെന്ന് മനസിലാക്കിയ കുനാല്‍ […]

You May Like

Subscribe US Now