ഐ ഫോണ്‍ വിവാദത്തില്‍ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല

author

തിരുവനന്തപുരം: ഐ ഫോണ്‍ വിവാദത്തില്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വപ്ന നല്‍കിയെന്ന് പറയുന്ന അഞ്ച് ഫോണുകള്‍ ഉപയോഗിക്കുന്നവരെ കണ്ടെത്തണമെന്നാണ് ചെന്നിത്തലയുടെ ആവശ്യം. തനിക്കെതിരായ ആരോപണം കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ച്‌ ഡി.ജി.പിക്ക് പരാതി നല്‍കിയിരിക്കകുയാണ് അദ്ദേഹം.

ഇപ്പോള്‍ ഫോണ്‍ കൈവശമുള്ളവരെ പറ്റി ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷ നേതാവിന്‍റെ നീക്കമെന്നാണ് അഭ്യൂഹം. യൂണിടാക് എം.ഡി സന്തോഷ് ഈപ്പന്‍ നല്‍കിയ ഹരജിയിലായിരുന്നു സ്വപ്നക്ക് വാങ്ങി നല്‍കിയ ഐ ഫോണുകളില്‍ ഒന്ന് രമേശ് ചെന്നിത്തലക്ക് ലഭിച്ചതായി പറഞ്ഞത്. ഐ ഫോണ്‍ വിവാദം പ്രചാരണത്തിന് ഉപയോഗിക്കേണ്ടതില്ലെന്നായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് നിലപാട്.

യു.എ.ഇ കോണ്‍സലേറ്റില്‍ നടന്ന ചടങ്ങില്‍ നറുക്കെടുപ്പിലൂടെ വിജയിച്ചവര്‍ക്കുള്ള സമ്മാനം താന്‍ വിതരണം ചെയ്യുക മാത്രമാണ് ചെയ്തതെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ആദ്യ പ്രതികരണം. സി.പി.എം ഇത് രാഷ്ട്രീയ ആയുധമാക്കില്ലെന്ന് തീരുമാനിച്ചതിന് പിന്നാലെയായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ നീക്കം.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ബ്ലൂ വെയിലിനെ പിന്നാലെ ഭീതി പടര്‍ത്തി വീണ്ടും ആത്മഹത്യാ ഗെയിം; ഇറ്റലിയില്‍ 11കാരന്‍ ജീവനൊടുക്കി

റോം: ലോകത്തെ ഭീതിയിലാഴ്ത്തി നിരവധി പേരുടെ ജീവന്‍ കവര്‍ന്ന ബ്ലൂ വെയില്‍ ഗെയിമിന് പിന്നാലെ സമാനമായ ഗെയിം വീണ്ടും അപകടം വിതയ്ക്കുന്നു. ബ്ലു വെയിലിന് സമാനമായ ഗെയിം കളിച്ച്‌ ഇറ്റലിയില്‍ പതിനൊന്നുകാരന്‍ ആത്മഹത്യ ചെയ്തു. കെട്ടിടത്തിന്റെ പത്താം നിലയിലെ ജനലില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. ഇറ്റലിയിലെ നേപ്ലസില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. തൊപ്പി അണിഞ്ഞ കറുത്ത മനുഷ്യനെ എനിക്ക് പിന്തുടരണം. അധികം സമയമില്ല. എന്നോട് ക്ഷമിക്കണം. അച്ഛനേയും […]

Subscribe US Now