ഒത്തുതീര്‍പ്പ് നടന്നില്ല!: ലൈംഗിക പീഡനക്കേസില്‍ ബിനോയ്‌ക്കെതിരെ കുറ്റപത്രം

author

മുംബൈ: ബിനോയ് കോടിയേരിക്കെതിരെയുള്ള പീഡനക്കേസ് ഒത്തുതീര്‍പ്പായിട്ടില്ലെന്ന് യുവതിയുടെ കുടുംബം. വിവാഹ വാഗ്ദാനം നല്‍കി പറ്റിച്ചെന്നും തന്റെ കുഞ്ഞിന്റെ അച്ഛനാണെന്നും കാണിച്ച്‌ ബിഹാര്‍ സ്വദേശി നല്‍കിയ പരാതിയില്‍ ഈ മാസം മുംബൈ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചേക്കും. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് നല്‍കിയ ഹര്‍ജി കോടതി പരിഗണിക്കാന്‍ മാസങ്ങള്‍ ബാക്കിനില്‍ക്കെയാണ് പുതിയ റിപ്പോര്‍ട്ട്. കുഞ്ഞിന്റെ പിതൃത്വം തെളിക്കുന്നതിനായി ഡിഎന്‍എ പരിശോധന നടത്തിയെങ്കിലും ബിനോയ് ഫലം കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ല.

ബിനോയ്‌ക്കെതിരെ ബിഹാര്‍ സ്വദേശിനി 2019 ജൂണിലാണ് പരാതി നല്‍കിയത്. തന്നെ ബിനോയ് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും തന്റെ കുട്ടിയുടെ പിതാവാണെന്നുമാണ് യുവതിയുടെ ആരോപണം. ഇതിനിടെ കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു. പോലീസ് കീഴ്‌കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചാല്‍ ഡിഎന്‍എ ഫലം ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയെ സമീപിക്കുമെന്ന് യുവതിയുടെ കുടുംബവും വ്യക്തമാക്കിയിട്ടുണ്ട്. ഡിഎന്‍എ ഫലം രജിസ്ട്രാറുടെ പക്കല്‍ രഹസ്യരേഖയായി സമര്‍പ്പിക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം.

മുബൈയിലെ ബാറില്‍ ഡാന്‍സറായിരുന്ന തന്നെ അവിടെ പതിവായെത്തിയ ബിനോയ് പരിചയപ്പെട്ടെന്നും എന്നാല്‍ താന്‍ ഗര്‍ഭിണിയായതോടെ മുംബൈയില്‍ നിന്നും മടങ്ങിയെന്നുമാണ് യുവതിയുടെ ആരോപണം. ആദ്യം തന്നെ ചെലവുകള്‍ നോക്കിയിരുന്നെങ്കിലും പിന്നീട് ഒഴിഞ്ഞു മാറി. ഇതിനു ശേഷം അന്വേഷിച്ചപ്പോഴാണ് ബിനോയിയുടെ വിവാഹം നടന്നതായി അറിഞ്ഞതെന്നും യുവതി പരാതിയില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

യുഎഇ കോണ്‍സുലേറ്റ് വഴിയുള്ള ഈന്തപ്പഴം വിതരണം ; എം ശിവശങ്കറിന്റെ നിര്‍ദ്ദേശ പ്രകാരമാണെന്ന് സാമൂഹിക നീതി വകുപ്പ്

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് വഴി വന്‍ തോതില്‍ ഈന്തപ്പഴം വിതരണം ചെയ്തുവെന്ന് സാമൂഹിക നീതി വകുപ്പ്.9973.50 കിലോഗ്രാം ഈന്തപ്പഴമാണ് വിതരണം ചെയ്തത് . എം ശിവശങ്കറിന്റെ നിര്‍ദേശം അനുസരിച്ചാണ് ഈന്തപ്പഴം വിതരണം ചെയ്തതെന്നും സാമൂഹിക നീതി വകുപ്പ് വ്യക്‌തമാക്കി . തൃശ്ശൂരിലാണ് കൂടുതല്‍ ഈന്തപ്പഴം വിതരണം ചെയ്തത് . ഇത് സംബന്ധിച്ച്‌ സാമൂഹിക നീതി വകുപ്പ് ഡയറക്ടര്‍ ടിവി അനുപമ കസ്റ്റംസിന് മൊഴി നല്‍കി.

You May Like

Subscribe US Now