ഒരു നഗരത്തെ നിമിഷങ്ങള്‍ കൊണ്ട് ഇല്ലാതാക്കാന്‍ സര്‍ ബോംബെ; റഷ്യ പുറത്തുവിട്ട ഭീകരമായ ദൃശ്യങ്ങള്‍

author

മോസ്‌കോ: അതിശക്തമായ അണു ബോംബ് പരീക്ഷണത്തിന്റെ വീഡിയോ പുറത്ത് വിട്ട് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് റഷ്യ. 1961 ഒക്ടോബര്‍ 30ന് പരീക്ഷിച്ച ‘സാര്‍ ബോംബ’യുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വീണ്ടും പുറത്തുവിട്ടിരിക്കുന്നത്. ആറ് ദശകത്തോളമായി ഈ ബോംബിന്റെ വീഡിയോ ദൃശ്യങ്ങള്‍ റഷ്യ പുറത്തുവിടാതെ സൂക്ഷിച്ചിരിക്കുകയായിരുന്നു. റഷ്യന്‍ ആണവ വ്യവസായത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഈ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

ആര്‍ട്ടിക്കിലെ ബാരന്റ് കടലിലാണ് വിമാനത്തില്‍ നിന്ന് ഈ ബോംബ് പരീക്ഷിച്ചത്. 26.5 ടണ്‍ ഭാരമുള്ള ഈ ബോംബ് പൊട്ടിയപ്പോള്‍ അതിന്റെ ആഘാതം നിരീക്ഷിച്ചത് 162 മൈലുകള്‍ക്കപ്പുറത്ത് ബങ്കര്‍ ഉണ്ടാക്കി അതിനുള്ളില്‍ നിന്നായിരുന്നു. ഏതാണ് 50 മെഗാടണ്‍ ശേഷിയുള്ള സ്‌ഫോടനമാണ് അന്ന് നടന്നത്. ലോകത്ത് രേഖപ്പെടുത്തപ്പെട്ടതില്‍ ഏറ്റവും വലിയ അണുബോബ് പരീക്ഷണമായിരുന്നു സാര്‍ ബോംബയുടേത്. ഹൈഡ്രജന്‍ ഫ്യൂഷന്‍ ബോംബാണ് ഇത്.

ഒരു നഗരം ഇല്ലാതാകാന്‍ വെറും നിമിഷങ്ങള്‍ മാത്രം മതി. സാര്‍ ബോബ പൊട്ടിത്തെറിക്കുന്നതോടെ ആ സ്ഥലത്ത് റിക്ടര്‍ സ്‌കെയിലില്‍ അഞ്ച് രേഖപ്പെടുത്തുന്ന ഭൂകമ്ബമുണ്ടാകും. 100 മൈലുകള്‍ക്കപ്പുറത്ത് സ്ഥാപിച്ച ക്യാമറയിലാണ് ഈ ദൃശ്യങ്ങള്‍ പതിഞ്ഞത്. ലോകം സാര്‍ ബോംബയെന്ന് വിശേഷിപ്പിക്കുമ്ബോള്‍ റഷ്യ ഇതിനെ ഇവാന്‍ എന്നാണ് വിളിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

പോപ്പുലര്‍ ഫിനാന്‍സ് സാമ്ബത്തിക തട്ടിപ്പ് കേസ് ; പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം : പോപ്പുലര്‍ ഫിനാന്‍സ് സാമ്ബത്തിക തട്ടിപ്പ് കേസില്‍ അന്വേഷണം ആരംഭിച്ച്‌ പ്രത്യേക സംഘം. അടൂര്‍ ഡിവൈഎസ്പിയ്ക്കാണ് അന്വേഷണ ചുമതല. കേസില്‍ പോപ്പുലര്‍ ഫിനാന്‍സ് ഉടമയ്ക്ക് പുറമേ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെയും പ്രതിചേര്‍ക്കുമെന്നാണ് വിവരം. സംസ്ഥാനത്തെ വിവിധ ശാഖകളിലായി ആയിരക്കണക്കിന് ആളുകള്‍ കോടിക്കണക്കിന് പണമാണ് ഫിനാന്‍സില്‍ നിക്ഷേപിച്ചിട്ടുള്ളത്. 274 ശാഖകളിലായി ഏകദേശം 2000 കോടി രൂപയുടെ നിക്ഷേപമുള്ളതായാണ് പ്രാഥമിക അന്വേഷണത്തില്‍ പോലീസ് കണ്ടെത്തിയിട്ടുള്ളത്. വാകയാറിലെ ആസ്ഥാനം അടച്ചു പൂട്ടിയതറിഞ്ഞ് പരാതിയുമായി […]

You May Like

Subscribe US Now