ഒരു മണിക്കൂര്‍ സൂര്യപ്രകാശം അടിച്ചാല്‍ വൈറസും ബാക്ടീരിയയും പമ്ബകടക്കുന്ന കോട്ടണ്‍ മാസ്‌ക്ക് വരുന്നു

author

കാലിഫോര്‍ണിയ: ഒരു മണിക്കൂര്‍ സൂര്യപ്രകാരം അടിച്ചാല്‍ വൈറസും ബാക്ടീരിയയും വിമുക്തമാകുന്ന കോട്ടന്‍ മാസ്‌ക്ക് വിപണിയിലെത്തുന്നു. അമേരിക്കയിലെ കാലിഫോര്‍ണിയ, ദാവിസ് സര്‍വകലാശാലകളിലെ ഗവേഷകരാണ് ഇത് നിര്‍മിച്ചത്.

മാസ്‌ക്കില്‍ ഒരു മണിക്കൂര്‍ സൂര്യപ്രകാശം അടിച്ചാല്‍ അതിനല്‍ നിന്ന് റിയാക്ടീവ് ഓക്‌സിജന്‍ സ്പീഷീസ് ഉണ്ടാകും അവ രോഗാണുക്കളെ ഇല്ലാതാക്കും. ടെട്രാ ഡൈഈഥൈല്‍ അമിനോ ഈഥൈല്‍ ക്‌ളോറൈഡ് കണ്ണികള്‍ ചേര്‍ത്തുവെച്ചാണ് ഗവേഷകര്‍ ഈ കോട്ടണ്‍ മാസ്‌ക് നിര്‍മിച്ചിരിക്കുന്നത്.

നെഗറ്റീവ് ചര്‍ജ്ജുള്ള ഫോട്ടോസെന്‍സിറ്റൈസര്‍ ലായിനി മാസ്‌ക്ക് നിര്‍മിക്കുന്ന കോട്ടണ്‍ തുണിക്ക് മുകളില്‍ പുരട്ടും. സൂര്യന്റെ വെട്ടം അടിക്കുമ്ബോള്‍ റിയാക്ടീവ് ഓക്‌സിജന്‍ സ്പീഷീസ് ഉണ്ടാകാന്‍ ഇത് സഹായിക്കും. മാത്രമല്ല ഇവ ഡൈഈഥൈല്‍ അമിനോ ഈഥൈല്‍ സെല്ലുലോസുമായി ചേര്‍ന്ന് ശക്തമായ ഇലക്‌ട്രോണിക്‌സ് സമ്ബര്‍ക്കും ഉണ്ടാക്കും. ഗവേഷകര്‍ നിര്‍മിച്ച ഫോട്ടോസെന്‍സിറ്റൈസര്‍ ലായിനിക്ക് അവരിട്ട പേര് റോസ് ബംഗാള്‍ എന്നാണ്. ഈ ലായിനി 99.0000 ശതമാനം ബാക്ടീരിയകളെയും ഒരു മണിക്കൂര്‍ കൊണ്ട് ഇല്ലാതാക്കുമെന്നാണ് അവര്‍ പറയുന്നത്.

കുറഞ്ഞത് ഒരാഴ്ച സൂര്യപ്രകാശം ഏറ്റാല്‍ പത്ത് തവണ മാസ്‌ക്ക് ഉപയോഗിക്കാനാകും. കാരണം അതുവരെ സൂഷ്മാണുക്കളെ ഇല്ലാതാക്കാനുള്ള പ്രവര്‍ത്തനം നശിക്കാത്ത രീതിയിലാണ് കോട്ടണ്‍ തുണി നിര്‍മിച്ചിരിക്കുന്നതെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഫൈസര്‍ കോവിഡ് വാക്‌സിന്‍ പരീക്ഷിച്ചവര്‍ക്ക് കടുത്ത തലവേദനയും ശരീരവേദനയും

അമേരിക്കന്‍ കമ്ബനിയായ ‘ഫൈസര്‍’ വികസിപ്പിക്കുന്ന കോവിഡ് വാക്‌സിന്‍ കടുത്ത തലവേദനയും ശരീരിക പ്രശ്‌നങ്ങളും ഉണ്ടാക്കുന്നതായി കണ്ടെത്തല്‍. പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യ ഡോസ് നല്‍കിയപ്പോഴാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായത്. കോവിഡിനെതിരായി വാക്‌സിന്‍ 90 ശതമാനവും ഫലപ്രദമാണെന്ന് കമ്ബനി പ്രസ്താവന ഇറക്കിയതിന് തൊട്ടുപിന്നാലെയാണ് പുതിയ പ്രശ്‌നമുണ്ടാകുന്നത്. ജര്‍മ്മന്‍ സ്ഥാപനമായ ‘ബയോണ്‍ടെക്കുമായി’ ചേര്‍ന്നാണ് ഫൈസര്‍ വാക്‌സിന്‍ വികസിപ്പിക്കുന്നത്. ആറ് രാജ്യങ്ങളില്‍ നിന്നായി 43,500പേരാണ് വാക്‌സിന്‍ പരീക്ഷണങ്ങള്‍ക്ക് വിധേയരായത്. ഇതില്‍ ഭൂരിഭാഗം പേര്‍ക്കും ശരീര വേദനയും, തലവേദനയുമുണ്ടായതായാണ് […]

Subscribe US Now