ഇന്ത്യ-ചെെന അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെ ഒരു രാജ്യവുമായി യുദ്ധത്തിനാഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി ചെെനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ്. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഐക്യരാഷ്ട്രസഭ സംഘടിപ്പിച്ച വെര്‍ച്വല്‍ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഷി ജിന്‍പിംഗ്.
ട്രംപിന് തൊട്ടുപിന്നാലെയാണ് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗ് പ്രസംഗിച്ചത്. എന്നാല്‍, അമേരിക്കയേയോ ട്രംപിനേയോ പേരെടുത്ത് പരാമര്‍ശിച്ചില്ലെങ്കിലും അമേരിക്കന്‍ പ്രസിഡന്റിന്റെ കാഴ്ചപ്പാടുകളെ പരസ്യമായി അപലപിക്കാന്‍ അദ്ദേഹം മടിച്ചില്ല. കോവിഡ് വിഷയം രാഷ്ട്രീയവത്ക്കരിക്കാനുള്ള ഏതൊരു ശ്രമവും നിരസിക്കപ്പെടണമെന്നും ചൈനീസ് പ്രസിഡന്റ് ആവശ്യപ്പെട്ടു.
“ചൈന ഒരിക്കലും ആധിപത്യമോ, അതിര്‍ത്തി വിപുലീകരണമോ, സ്വാധീന മേഖലകളോ തേടില്ല. ഏതെങ്കിലും രാജ്യവുമായി ശീതയുദ്ധത്തിനോ സൈനികമായി ഏറ്റുമുട്ടാനോ ചൈനയ്ക്ക് യാതൊരു ഉദ്ദേശവുമില്ലെന്നും” ഷീ ജിന്‍ പിങ് പറയുന്നു.