കൊച്ചി: പൊതുമേഖല ആരോഗ്യരംഗത്തെ ഒന്നടങ്കം താന്‍ കുറ്റപ്പെടുത്തിയിട്ടില്ലെന്ന് കളമശ്ശേരി മെഡിക്കല്‍ കോളജിലെ അനാസ്ഥകളെ കുറിച്ച് പുറത്ത് കൊണ്ടുവന്ന ഡോക്ടര്‍ നജ്മ സലിം ആരോപിക്കുന്നു. തന്‍െറ പ്രതികരണം സര്‍ക്കാറിനോ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും എതിരെയല്ല, മറിച്ച്, അനീതിക്കും അനാസ്ഥക്കും എതിരെയാണ്. ഒറ്റപ്പെട്ട സംഭവങ്ങളാണ് താന്‍ ശ്രദ്ധയില്‍പെടുത്തിയതെന്നും തെറ്റ് ആരുടെ ഭാഗത്തു നിന്നായാലും തിരുത്തപ്പെടേണ്ടതാണെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിക്കുകയുണ്ടായി.
തന്‍െറ വെളിപ്പെടുത്തല്‍മൂലം സാധാരണക്കാരിലുണ്ടാകാവുന്ന ഭയം തിരിച്ചറിയുന്നു. ആരുടേയും ജീവന് അനാസ്ഥ കാരണം പൊലിയാതെയിരിക്കുകയെന്നത് ആ ഭയത്തേക്കാള്‍ പ്രധാനമാണ്. നല്ലതിന്‍െറ ക്രെഡിറ്റുകള്‍ എടുക്കുന്നതിനൊപ്പം സംഭവിച്ച വീഴ്ചയും ഏറ്റെടുത്ത് വേണ്ട നടപടികള്‍ അധികാരികള്‍ സ്വീകരിച്ചിരുന്നുവെങ്കില്‍ സാധാരണക്കാരിലെ ഭയം നീങ്ങുകയും പൊതുമേഖലാ ആരോഗ്യരംഗം കൂടുതല്‍ മെച്ചപ്പെടുകയും ചെയ്യുമായിരുന്നുവെന്നും ഡോ.നജ്മ പറഞ്ഞു.