ഒ.ടി.പി. വഴി എസ്.ബി.ഐ. എ.ടി.എമ്മുകളില്‍ 24 മണിക്കൂറും പണം പിന്‍വലിക്കാനാകും

author

കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എ.ടി.എമ്മുകളില്‍നിന്ന്‌ ഒറ്റത്തവണ പിന്‍ (ഒ.ടി.പി.) ഉപയോഗിച്ച്‌ പണം പിന്‍വലിക്കുന്നതിനുള്ള സമയപരിധി 24 മണിക്കൂറാക്കി. 10,000 രൂപയോ അതിനു മുകളിലോ ആണ് ഇത്തരത്തില്‍ പിന്‍വലിക്കാനാകുക.

സെപ്റ്റംബര്‍ 18 മുതല്‍ എല്ലാ എസ്.ബി.ഐ. എ.ടി.എമ്മുകളിലും സൗകര്യം ലഭ്യമാകും. സൗകര്യം ഉപയോഗപ്പെടുത്തുന്നതിന് ഇടപാടുകാരോട് തങ്ങളുടെ മൊബൈല്‍ നമ്ബര്‍ അപ്‌ഡേറ്റ് ചെയ്യാനും രജിസ്റ്റര്‍ ചെയ്യാനും ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്. അനധികൃത ഇടപാടുകളില്‍നിന്നും തട്ടിപ്പുകളില്‍ നിന്നും ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണിത്.

2020 ജനുവരി ഒന്നുമുതലാണ് ഒ.ടി.പി. അധിഷ്ഠിത പണം പിന്‍വലിക്കല്‍ സംവിധാനം എസ്.ബി.ഐ. നടപ്പാക്കിയത്. തുടക്കത്തില്‍ രാത്രി എട്ടു മണി മുതല്‍ രാവിലെ എട്ടു വരെയാണ് ഇത്തരത്തില്‍ പണം പിന്‍വലിക്കുന്നതിന് സൗകര്യമുണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

സൂപ്പര്‍ കിംഗ്‌സിന് തിരിച്ചടി; സൂപ്പര്‍ താരത്തെ വിട്ടൊഴിയാതെ കോവിഡ്

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഇന്ത്യന്‍ താരം റുതുരാജ് ഗെയ്ക്വാദിന്റെ കോവിഡ് പരിശോധനാഫലം വീണ്ടും പോസിറ്റീവ്. നേരത്തേ സഹതാരം ദീപക് ചഹറിനൊപ്പം സിഎസ്‌കെയില്‍ കോവിഡ് സ്ഥിരീകരിച്ച 13 പേരില്‍ ഗെയ്ക്വാദുമുണ്ടിരുന്നു. എന്നാല്‍ 14 ദിവസത്തെ ക്വാറന്റീന്‍ കാലാവധി കഴിഞ്ഞ് വീണ്ടും കോവിഡ് ടെസ്റ്റിനു വിധേയനാക്കിയപ്പോഴും ഗെയ്ക്വാദിന്റെ ഫലം പോസിറ്റീവായി തന്നെ തുടരുകയായിരുന്നു. വീണ്ടും രോഗം സ്ഥിരീകരിച്ചതോടെ ഗെയ്ക്വാദിന് ക്വാറന്റൈനില്‍ തന്നെ തുടരേണ്ടി വരും. ശനിയാഴ്ച മുംബൈ ഇന്ത്യന്‍സിനെതിരായ ഉദ്ഘാടന മല്‍സരത്തില്‍ ഇതോടെ […]

You May Like

Subscribe US Now