ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം വരുന്നു; നിയമനിര്‍മാണ നടപടികളുമായി വിവര സാങ്കേതിക വകുപ്പ്

author

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിയമനിര്‍മാണവുമായി വിവര സാങ്കേതിക വകുപ്പ്. വിവരസാങ്കേതിക വകുപ്പിന്റെ പാര്‍ലമെന്ററി സമിതിയാണ് നടപടികള്‍ തുടങ്ങിയത്. മാധ്യമങ്ങളുടെ ധാര്‍മികതയെയും, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ദുരുപയോഗം ചെയ്യുന്നത് തടയുന്നതുമായി ബന്ധപെട്ട വിഷയങ്ങളില്‍ ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ഒരു കമ്മിറ്റി ആദ്യമായാണ് ചര്‍ച്ച നടത്തുന്നത്.

പാര്‍ലമെന്ററി സമിതി നിയമനിര്‍മാണത്തിനായി 21 വിഷയങ്ങളാണ് പരിഗണിക്കുന്നത്. ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ വ്യാജ വാര്‍ത്ത, വിദ്വേഷ-സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍, സമൂഹമാധ്യമങ്ങളിലെ വ്യക്തിഹത്യ, സംഘര്‍ഷത്തിന് വഴി വെക്കുന്ന പരാമര്‍ശങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലെല്ലാം ഇനി മുതല്‍ നിയമമുണ്ടാകും.

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് പുറമേ ബ്രോഡ്കാസ്റ്റിംഗ് ചാനലുകള്‍ വഴിയുള്ള ഇത്തരം പ്രക്ഷേപണങ്ങളും സമിതി പരിശോധിക്കും. ശശിതരൂരാണ് വിവരസാങ്കേതിക വകുപ്പിന്റെ പാര്‍ലമെന്ററി സമിതി അധ്യക്ഷന്‍.

Leave a Reply

Your email address will not be published. Required fields are marked *

Next Post

രാംവിലാസ് പസ്വാന്‍റെ ശവസംസ്ക്കാര ചടങ്ങുകള്‍ ഇന്ന് പറ്റ്നയില്‍ നടക്കും

ന്യൂ​ഡ​ല്‍​ഹി: അ​ന്ത​രി​ച്ച കേ​ന്ദ്ര മ​ന്ത്രി രാം​വി​ലാ​സ് പ​സ്വാ​ന്‍റെ സം​സ്കാ​ര ച​ട​ങ്ങു​ക​ള്‍ ഇ​ന്ന് ബി​ഹാ​റി​ലെ പ​റ്റ്ന​യി​ല്‍ നടക്കും. കേന്ദ്രമന്ത്രിസഭയെ പ്രതിനിധീകരിച്ച്‌ മന്ത്രി രവിശങ്കര്‍ പ്രസാദ് ചടങ്ങില്‍ പങ്കെടുക്കും. വെ​ള്ളി​യാ​ഴ്ച ഡ​ല്‍​ഹി​യി​ലെ പൊ​തു​ദ​ര്‍​ശ​ന​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം രാ​ത്രി​ പ​റ്റ്ന​യി​ല്‍ എ​ത്തി​ച്ചി​രു​ന്നു. പ​റ്റ്്ന​യി​ലെ എ​ല്‍​.ജെ.​പി ഓ​ഫീ​സി​ല്‍ ന​ട​ത്തു​ന്ന പൊ​തു​ദ​ര്‍​ശ​ന​ത്തി​ന് ശേ​ഷ​മാണ് സം​സ്കാ​ര​ച​ട​ങ്ങു​ക​ള്‍ ആരംഭിക്കുക. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്ക്കാരം. ഡ​ല്‍​ഹി​യി​ലെ ജ​ന്‍​പ​ഥി​ലു​ള്ള വ​സ​തി​യി​ല്‍ രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ്, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി, കേ​ന്ദ്ര​മ​ന്ത്രി രാ​ജ്നാ​ഥ് സി​ങ്, […]

Subscribe US Now