ന്യൂഡല്‍ഹി: ഓഹരിവിപണിയിലുണ്ടായ കനത്ത നഷ്ടത്തെ തുടര്‍ന്ന് ഫോബ്സിെന്റ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ പിന്തള്ളപ്പെട്ട് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി. ഓഹരി വിലയിലുണ്ടായ കനത്ത നഷ്ടമാണ് അംബാനിക്ക് തിരിച്ചടിയായത്.
നിലവില്‍ പട്ടികയില്‍ ഒമ്ബതാം സ്ഥാനത്താണ് അംബാനി. നേരത്തേ ഫോബ്സ് ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ആദ്യ നാലില്‍ അംബാനി ഇടംപിടിച്ചിരുന്നു. വെള്ളിയാഴ്ച ആറാം സ്ഥാനത്തായിരുന്നു പട്ടികയില്‍ അംബാനിയുടെ സ്ഥാനം.
സെപ്റ്റംബറില്‍ അവസാനിക്കുന്ന രണ്ടാംപാദത്തില്‍ 15ശതമാനം നഷ്ടം നേരിട്ടതായി കമ്ബനി അറിയിച്ചിരുന്നു. റിലയന്‍സ് ഓയില്‍ റിഫൈനിങ് ബിസിനസില്‍ കനത്ത നഷ്ടം നേരിട്ടതാണ് കാരണം. ഇതിനുപിന്നാലെ ഓഹരിവിലയില്‍ 8.5 ശതമാനം ഇടിവ് നേരിടുകയായിരുന്നു. 9570 കോടിയാണ് രണ്ടാംപാദത്തിലെ റിലയന്‍സിെന്റ അറ്റാദായം.
കമ്ബനിയുടെ ഓഹരിമൂല്യത്തില്‍ ഒരു ലക്ഷം കോടിയുടെ നഷ്ടം വന്നതോടെ പട്ടികയില്‍ അംബാനിയുടെ ആസ്തി 700 കോടി ഡോളര്‍ കുറഞ്ഞ് 71.3 ബില്ല്യണ്‍ ഡോളറായി. ഇതോടെ അംബാനി പട്ടികയില്‍ പിന്തള്ളപ്പെടുകയായിരുന്നു.
രണ്ടാം പാദത്തിെന്റ അറ്റാദായത്തില്‍ കുറവ് വന്നതോടെ നിക്ഷേപകര്‍ വ്യാപകമായി റിലയന്‍സ് ഓഹരികള്‍ വിറ്റൊഴിയുകയായിരുന്നു.