കൊച്ചി: മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും കെ.ടി. ജലീലും നിരവധി തവണ യു.എ.ഇ കോണ്‍സുലേറ്റ് സന്ദര്‍ശിച്ചതായി സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്ത്. കോണ്‍സുലേറ്റിെന്റ കാബിനില്‍ ഇവര്‍ എന്താണ് ചര്‍ച്ച ചെയ്തതെന്ന് അറിയില്ലെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നല്കിയ മൊഴിയില്‍ പറയുന്നു. മകന് യു.എ.ഇയില്‍ ജോലി കിട്ടുന്നതുമായി ബന്ധപ്പെട്ടാണ് മന്ത്രി കടകംപള്ളി എത്തിയതെന്നാണ് അറിഞ്ഞത്.
കോണ്‍സുലേറ്റ് സംഘടിപ്പിക്കുന്ന റമദാന് ഭക്ഷ്യക്കിറ്റ് വിതരണവുമായി ബന്ധപ്പെട്ടായിരുന്നു ജലീലിെന്റ സന്ദര്‍ശനം. ഇവരെ കൂടാതെ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരും മകന് അബ്ദുല്‍ ഹക്കീമും നിരവധി തവണ കോണ്‍സുലേറ്റില്‍ എത്തിയിരുന്നെന്നും ധനസഹായം സ്വീകരിക്കുന്നതിനും മതഗ്രന്ഥങ്ങള്‍ വാങ്ങുന്നതിനുമാണ് എത്തിയതെന്നും സരിത്തിെന്റ മൊഴിയില്‍ പറയുന്നു.
സ്വപ്ന സുരേഷും എം. ശിവശങ്കറും തമ്മില്‍ സാമ്ബത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതായും ഇയാള്‍ ഇ.ഡിക്ക് മൊഴി നല്‍കിയിട്ടുണ്ട്. സ്പേസ് പാര്‍ക്കില്‍ ജോലിക്ക് സ്വപ്ന അപേക്ഷിച്ചത് ശിവശങ്കറുടെ നിര്ദേശപ്രകാരമായിരുെന്നന്നും മൊഴിയിലുണ്ട്.
കുറ്റപത്രത്തിനൊപ്പം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് (കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമുള്ള പ്രത്യേക) കോടതിയില്‍ നല്കിയ മൊഴിയാണ് ഇപ്പോള്‍ പുറത്തുവന്നത്.