കടലൂരില്‍ ആഞ്ഞ് വീശിയ നിവാര്‍ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചു; രണ്ട് മരണം ; നഗരം പ്രളയ ഭീതില്‍

author

ചെന്നൈ: കടലൂരില്‍ ആഞ്ഞ് വീശിയ നിവാര്‍ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചു. കടലൂരില്‍നിന്ന് തെക്കുകിഴക്കായി കോട്ടക്കുപ്പം ഗ്രാമത്തില്‍ രാത്രി 11.30 ഓടെയാണ് നിവാര്‍ കരതൊട്ടത്. മണിക്കൂറില്‍ 145 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശിയത്.

വേദാരണ്യത്ത് വൈദ്യുതി പോസ്റ്റ് വീണും വില്ലുപുരത്ത് വീടുതകര്‍ന്നും രണ്ടുപേര്‍ മരിച്ചു. നിരവധി മരങ്ങള്‍ കടപുഴകി വീണു. ചെന്നൈയിലും പുതുച്ചേരിയിലും ശക്തമായ കാറ്റും മഴയും തുടരുകയാണ്. ചെന്നൈയില്‍ വൈദ്യുതി വിതരണം നിലച്ചു.

അഞ്ചുമണിക്കൂറില്‍ കാറ്റിന്റെ തീവ്രത കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. അതേസമയം വടക്കന്‍ തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരും. ലക്ഷക്കണക്കിന് ആളുകളെയാണ് തീരദേശത്തുനിന്നും മാറ്റിപ്പാര്‍പ്പിച്ചത്.

ചെന്നൈയില്‍ പ്രധാന റോഡുകള്‍ അടച്ചു. ചെമ്ബരപ്പാക്കം തടാകത്തില്‍ നിന്ന് പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയതോടെ നഗരം പ്രളയഭീതിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ആശുപത്രിയില്‍ ചോദ്യം ചെയ്യാന്‍ അനുമതി വേണമെന്ന് വിജിലന്‍സ്: ഇബ്റാഹീംകുഞ്ഞിന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ റിമാന്‍ഡിലായി ആശുപത്രിയില്‍ കഴിയുന്ന മുന്‍മന്ത്രി വി.കെ ഇബ്റാഹീംകുഞ്ഞിന്റെ ജാമ്യാപേക്ഷയിലും കസ്റ്റഡി അപേക്ഷയിലും മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഇന്ന് വിധി പറയും. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന് കാണിച്ച്‌ മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇബ്രാഹിംകുഞ്ഞിനെ തുടര്‍ചികിത്സയ്ക്കായി സര്‍ക്കാര്‍ ആശുപത്രിയിലക്ക് മാറ്റണമെന്ന ആവശ്യത്തില്‍ നിന്ന് ഇതോടെ വിജിലന്‍സ് പിന്മാറി. അതേസമയം ലേക് ഷോര്‍ ആശുപത്രിയില്‍ ചോദ്യം ചെയ്യാന്‍ അനുമതി നല്‍കണമെന്ന് വിജിലന്‍സ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിലും കോടതി ഇന്ന് […]

You May Like

Subscribe US Now