കഫീല്‍ ഖാനെതിരെ യു.പി സര്‍ക്കാറും കേന്ദ്ര സര്‍ക്കാറും നല്കിയ ഹരജി സുപ്രീംകോടതി തള്ളി. എന്‍.എസ്.എ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവില്‍ ഇടപെടാന്‍ യാതൊരു കാരണവുമില്ലെന്ന് സുപ്രീംകോടതി പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രസംഗത്തിന് ദേശീയ സുരക്ഷാ നിയമപ്രകാരം (എന്‍എസ്എ) ഡോക്ടര്‍ കഫീല്‍ ഖാനെതിരെ കടുത്ത വകുപ്പുകള്‍ ചുമത്തിയ കേസാണ് സുപ്രീം കോടതി തള്ളിയത്.
ഡോക്ടറെ മോചിപ്പിച്ച അലഹബാദ് ഹൈക്കോടതി ഉത്തരവ് സ്ഥിരീകരിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയാണ് വിധി പ്രസ്താവിച്ചത്.
ഹൈക്കോടതി ഉത്തരവ് മികച്ചതാണ്, വിധിയില്‍ ഇടപെടാന്‍ ഒരു കാരണവും തങ്ങള്‍ കാണുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. എന്നാല്‍ ക്രിമിനല്‍ കേസുകളിലെ വിചാരണയെ ഈ നിരീക്ഷണങ്ങള്‍ ബാധിക്കില്ലെന്നും ജസ്റ്റിസ് ബോബ്ഡെ അറിയിച്ചു.