മലപ്പുറം: (www.kasargodvartha.com 30.09.2020) കരിപ്പൂരില്‍ മാസ്കിനുള്ളില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. യുഎഇയില്‍ നിന്നും വിമാനമിറങ്ങിയ കര്‍ണാടകയിലെ ഭട്കല് സ്വദേശി അമ്മര്‍ ആണ് സ്വര്‍ണം മാസ്കിനുള്ളില്‍ കടത്താന്‍ ശ്രമിച്ചത്.
വിപണിയില്‍ രണ്ടു ലക്ഷം രൂപ വില വരുന്ന 40 ഗ്രാം സ്വര്‍ണം മാസ്കിലെ ശ്വാസദ്വാരത്തിലാണ് ഇയാള്‍ ഒളിപ്പിച്ചത്. എയര്‍പോര്‍ട്ട് ഇന്റലിജന്‍സ് യൂണിറ്റാണ് ഇയാളെ പിടികൂടിയത്. മാസ്കില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടുന്നത് കരിപ്പൂരില്‍ ഇതാദ്യമാണ്.