കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും പ്രവാസിയെ തട്ടികൊണ്ടുപോയി; പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമെന്ന് സംശയം

author

കോഴിക്കോട്: നിന്നും യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി. കരിപ്പൂരിലെത്തിയ യാത്രക്കാരനെ യാത്രമദ്ധ്യേ വാഹനം തടഞ്ഞ് നിര്‍ത്തിയാണ് തട്ടിക്കൊണ്ടുപോയത്. മുക്കത്തുള്ള ടാക്സി ഡ്രൈവര്‍ അഷ്റഫാണ് തന്റെ വാഹനം തടഞ്ഞ് യാത്രക്കാരനെ തട്ടി കൊണ്ട് പോയതായി കൊണ്ടോട്ടി പൊലീസില്‍ പരാതി നല്‍കിയത്.

കുറ്റ്യാടി സ്വദേശിയായ മുഹമ്മദ് റിയാസിനെയാണ് തട്ടി കൊണ്ട് പോയതന്നാണ് പൊലീസ് കരുതുന്നത്. എന്നാല്‍ സംഭവത്തില്‍ ഇദ്ദേഹത്തിന്‍്റെ ബന്ധുകള്‍ ആരും പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. ഇന്നലെ വൈകിട്ട് ആറ് മണിക്കായിരുന്നു സംഭവം. അബുദാബിയില്‍ നിന്ന് എത്തിയ യാത്രക്കാരനെ കൊണ്ടോട്ടി കോളോത്ത് വെച്ചണ് പിന്നാലെയെത്തിയ കാറില്‍ വന്ന സംഘം മര്‍ദ്ദിച്ച്‌ തട്ടി കൊണ്ട് പോവുകയായിരുന്നു. വാഹനം തടഞ്ഞ് യാത്രക്കാരനെ പിടിച്ചിറക്കി മര്‍ദിച്ചു. ആളുകൂടിയതോടെ പിന്നാലെയെത്തിയ മറ്റൊരു കാറില്‍ യാത്രക്കാരനെ വലിച്ച്‌ കയറ്റി കൊണ്ടുപോവുകയായിരുന്നെന്നാണ് ഡ്രൈവറുടെ മൊഴി. കൊടുവള്ളി സ്വദേശികളായ സംഘമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പൊലീസ് സംശയം. കൊണ്ടോട്ടി പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ജലീല്‍ ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയേക്കും

തിരുവനന്തപുരം | മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രക്ഷോഭം തുടരുന്നതിനിടെ എല്‍ ഡി എഫ് നേതൃയോഗവും സി പി എം സെക്രട്ടേറിയറ്റ് യോഗവും ഇന്ന് ചേരും. രാവിലെ സെക്രട്ടറിയേറ്റ് യോഗവും വൈകിട്ട് എല്‍ ഡി എഫ് യോഗവുമാണ് നടക്കുന്നത്. ഇരു യോഗത്തിലും ജലീലിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ ഇപ്പോള്‍ നേരിടുന്ന വെല്ലുവിളികള്‍ എങ്ങനെ മറികടക്കാമെന്ന ചര്‍ച്ചയായിരിക്കും യോഗത്തില്‍ നടക്കുന്നത്. കേസ് അന്വേഷിക്കുന്ന മൂന്ന് ഏജന്‍സികളും […]

You May Like

Subscribe US Now