കര്‍ണാടകയില്‍ നവംബര്‍ 17 മുതല്‍ കോളജുകള്‍ തുറക്കും

author

ബംഗളൂരു: നവംബര്‍ 17 മുതല്‍​ കോളജുകള്‍ തുറക്കാന്‍ കര്‍ണാടക സര്‍ക്കാറി​െന്‍റ തീരുമാനം. എന്‍ജിനിയറിങ്​, ഡിപ്ലോമ, ഡി​ഗ്രി കോളജുകളെല്ലാം തുറക്കും. മുഖ്യമന്ത്രി ബി.എസ്​ യെദിയൂരപ്പയുടെഅധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിമാരുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടേയും യോഗത്തിലാണ്​ തീരുമാനം.

വിദ്യാര്‍ഥികള്‍ക്ക്​ ക്ലാസുകള്‍ക്കായി നേരിട്ട്​ കോളജിലെത്തുകയോ ഓണ്‍ലൈന്‍ ക്ലാസില്‍ പ​ങ്കെടുക്കുക​യോ ചെയ്യാം. നേരിട്ട്​ കോളജിലെത്തു​േമ്ബാള്‍ രക്ഷിതാവി​െന്‍റ സമ്മതം കൂടി വാങ്ങണം. എത്ര ബാച്ചുകള്‍ക്ക്​ ക്ലാസ്​ നടത്താമെന്നത്​ കോളജുകളിലെത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണം മുന്‍നിര്‍ത്തി അതാത്​ കോളജുകള്‍ക്ക്​ തീരുമാനിക്കാമെന്നും കര്‍ണാടക സര്‍ക്കാര്‍ വ്യക്​തമാക്കി.

യു.ജി.സി മാര്‍ഗനിര്‍ദേശമനുസരിച്ച്‌​ ഒക്​ടോബറില്‍ തന്നെ കര്‍ണാടകയിലെ കോളജുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചിരുന്നു. തുടര്‍ന്നാണ്​ കോളജുകള്‍ തുറക്കുന്നതിനുള്ള മാര്‍ഗരേഖ മുഖ്യമന്ത്രിക്ക്​ സമര്‍പ്പിക്കുകയും അതില്‍ തീരുമാനമുണ്ടാവുകയും ചെയ്​തത്​. വ്യാഴാഴ്​ചയിലെ കണക്കനുസരിച്ച്‌​ 92,927 പേരാണ്​ കര്‍ണാടകയില്‍ കോവിഡ്​ ബാധിച്ച്‌​ ചികില്‍സയിലുള്ളത്​

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഹൃദയാഘാതം; കപില്‍ ദേവ് ആശുപത്രിയില്‍, അടിയന്തര ശസ്‌ത്രക്രിയ

ന്യൂഡല്‍ഹി: ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയിലെ ആശുപത്രിയിലാണ് അദ്ദേഹം ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. കപിലിനെ ആന്‍ജിയോപ്ലാസ്റ്റി സര്‍ജറിക്ക് വിധേയനാക്കി. അദ്ദേഹത്തിന്റെ ആരോഗ്യനിലയെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. കപിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരം കായിക പ്രേമികള്‍ ഞെട്ടലോടെയാണ് ഉള്‍ക്കൊണ്ടത്. ഹര്‍ഷ ഭോഗ്‌ലെ അടക്കമുള്ള പ്രമുഖര്‍ കപില്‍ അതിവേഗം സാധാരണ നിലയിലേക്ക് തിരിച്ചെത്തട്ടെ എന്ന് ട്വീറ്റ് ചെയ്തിട്ടുണ്ട്.

You May Like

Subscribe US Now