കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ തിരുവനന്തപുരത്ത് നടക്കുന്ന സമരത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കും

author

തിരുവനന്തപുരം: കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ തിരുവനന്തപുരത്ത് നടക്കുന്ന സമരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും.കര്‍ഷക സമരത്തിന്റെ വേദിയില്‍ മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് പരസ്യമായി മറുപടി നല്‍കിയേക്കും.

സംയുക്ത കര്‍ഷകസമിതി രക്തസാക്ഷി മണ്ഡപത്തിന് സമീപം നടക്കുന്ന പ്രതിഷേധത്തിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്നത്. കാര്‍ഷിക നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കാന്‍ ഒരു മണിക്കൂര്‍ നിയമസഭ കൂടാനുള്ള സര്‍ക്കാര്‍ ശുപാര്‍ശ ഗവര്‍ണര്‍ കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

ഉറച്ച ഭൂരിപക്ഷമുണ്ടായിരിക്കേ, നിയമസഭ വിളിച്ചുചേര്‍ക്കാന്‍ നല്‍കിയ ശുപാര്‍ശ തള്ളിക്കളഞ്ഞ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇല്ലാത്ത അധികാരമാണ് പ്രയോഗിച്ചതെന്ന് സര്‍ക്കാര്‍ കരുതുന്നു. ഇതോടെ ഗവര്‍ണര്‍ ഒരു വശത്തും സര്‍ക്കാരും പ്രതിപക്ഷവും മറുവശത്തുമായുള്ള രാഷ്ട്രീയപ്പോരിന് വഴിയൊരുങ്ങി. ഗവര്‍ണറുടെ തീരുമാനത്തിനു പിന്നില്‍ രാഷ്ട്രീയമുണ്ടാകാമെന്ന ആരോപണവുമായി കൃഷിമന്ത്രി വിഎസ് സുനില്‍കുമാര്‍ രംഗത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

'644 ഗോള്‍' പെലെയുടെ റെക്കോര്‍ഡ് മറികടന്ന് മെസി.!

ബാഴ്‌സലോണ: ഫുടബോള്‍ ഇതിഹാസം പെലെയുടെ റെക്കോര്‍ഡ് മറികടന്ന് ബാഴ്സലോണ സൂപ്പര്‍ താരം ലയണല്‍ മെസി. ഒരു ക്ലബ്ബിനായി ഏറ്റവും കൂടുതല്‍ ഗോളടിക്കുന്ന താരമെന്ന പെലെയുടെ റെക്കോഡാണ് മെസി മറികടന്നിരിക്കുന്നത്. റയല്‍ വല്ലഡോളിഡിനെതിരായ മത്സരത്തില്‍ 65ാം മിനിട്ടില്‍ നേടിയ ഗോളോടെയാണ് മെസി ഈ അപൂര്‍വ നേട്ടം സ്വന്തമാക്കിയത്. ഇതോടെ ബാഴ്‌സയ്ക്കായി മെസ്സി നേടിയ ഗോളുകളുടെ എണ്ണം 644 ആയി. ബ്രസീലിയന്‍ ക്ലബ്ബായ സാന്റോസിനായി പെലെ നേടിയ 643 ഗോളിന്റെ റെക്കോഡാണ് മെസ്സി […]

You May Like

Subscribe US Now