കര്‍ഷക മാര്‍ച്ചിന് ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുമതി

author

കര്‍ഷക നിയമത്തിനെതിരായ ദില്ലി ചലോ മാര്‍ച്ചിന് ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുമതി. ഡല്‍ഹി നിരംഗാരി സമാഗം ഗ്രൗണ്ടില്‍ കര്‍ഷകര്‍ക്ക് സമ്മേളിക്കാമെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. സമാധാനപരമായി പ്രതിഷേധിക്കാനും ഡല്‍ഹി പൊലീസ് ആവശ്യപ്പെട്ടു. കര്‍ഷക നേതാക്കളുമായി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് തീരുമാനം.

കര്‍ഷക മാര്‍ച്ചിന് നേരെ വിവിധ ഇടങ്ങളില്‍ പൊലീസ് ബലപ്രയോഗം നടത്തി. ഉത്തര്‍പ്രദേശ്, ഹരിയാണ, പഞ്ചാബ്, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പതിനായിരക്കണക്കിന് കര്‍ഷകരാണ് ഡല്‍ഹി ലക്ഷ്യമാക്കി നീങ്ങുന്നത്. ഡല്‍ഹിയിലെ സ്റ്റേഡിയങ്ങള്‍ താല്‍ക്കാലിക ജയിലുകളാക്കണമെന്ന പൊലീസിന്റെ ആവശ്യം ഡല്‍ഹി സര്‍ക്കാര്‍ തള്ളിയിരുന്നു.

പൊലീസ് അക്രമത്തിനിടെ നിരവധി കര്‍ഷകര്‍ക്ക് പരിക്കേറ്റതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജലപീരങ്കിക്ക് പുറമെ, നിരവധി തവണ കണ്ണീര്‍വാതകവും പൊലീസ് പ്രയോ​ഗിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ബംഗാളില്‍ തൃണമൂല്‍ മന്ത്രി രാജിവെച്ചു; ബിജെപിയിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍

കൊല്‍ക്കത്ത | തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമബംഗാള്‍ ഗതാഗത മന്ത്രിയുമായ സുവേന്ദു അധികാരി തല്‍സ്ഥാനം രാജിവച്ചു. രാജിക്കത്ത് മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കും പകര്‍പ്പ് ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറിനും നല്‍കി. സംസ്ഥാന ഗതാഗത-ജലവിഭവ വകുപ്പ് മന്ത്രിയായിരുന്ന സുവേന്ദു അധികാരി മാസങ്ങളായി തൃണമൂല്‍ നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുകയായിരുന്നു.സുവേന്ദു ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. സുവേന്ദു അധികാരിയുടെ പിതാവ് ശിശിര്‍ അധികാരി തൃണമൂല്‍ കോണ്‍ഗ്രസ് എംപിയാണ്. അധികാരിക്കൊപ്പം പിതാവും ബിജെപി പാളയത്തിലേക്ക് മാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍

Subscribe US Now