കര്‍ഷക സമരത്തില്‍ തീവ്രഇടതുപക്ഷം നുഴഞ്ഞു കയറി; എപിഎംസി അനിവാര്യമെങ്കില്‍ കേരളത്തില്‍ എന്തുകൊണ്ട് നിയമമാക്കുന്നില്ലെന്ന് പിയൂഷ് ഗോയല്‍

author

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെ പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ക്കിടയില്‍ തീവ്ര ഇടതുപക്ഷക്കാര്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍. കര്‍ഷക സമരത്തെ തകര്‍ക്കാനും ലഹളയുണ്ടാക്കാനുമാണ് അവര്‍ ശ്രമിക്കുന്നതെന്നും ടൈംസ് ഓഫ് ഇന്ത്യയ്ക്കു നല്‍കിയ അഭിമുഖത്തില്‍ മന്ത്രി വ്യക്തമാക്കി.

തീവ്ര ഇടതുപക്ഷം കര്‍ഷക സമരത്തെ ഹൈജാക്ക് ചെയ്‌തെന്ന ആരോപണങ്ങള്‍ സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച്‌ വാര്‍ത്തകളായി പുറത്തു വരുന്നതിനിടെയാണ് ഇത്തരത്തില്‍ ആരോപണവുമായി കേന്ദ്രമന്ത്രി രംഗത്തുവന്നിട്ടുള്ളത്. പുതിയ കാര്‍ഷിക നിയമങ്ങള്‍ ദോഷകരമാണെങ്കില്‍, കാര്‍ഷിക ഉത്പാദന വിപണന സമിതികള്‍ (എപിഎംസി) മാത്രമാണ് ഒരേയൊരു രക്ഷാമാര്‍ഗമെങ്കില്‍ കേരളത്തില്‍ എന്തുകൊണ്ടാണ് അത് നിയമമാക്കാത്തതെന്ന് അദ്ദേഹം ആരാഞ്ഞു. ഇതിനുപുറമെ ഗുരുതരമായ കുറ്റങ്ങള്‍ നേരിടുന്ന കവികളെയും ബുദ്ധിജീവികളെയും മോചിപ്പിക്കണമെന്നടക്കം കര്‍ഷക പ്രക്ഷോഭകര്‍ ആവശ്യമുന്നയിക്കുന്നുണ്ടെന്ന് പിയൂഷ് ഗോയല്‍ പറഞ്ഞു.

ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഇടതുപക്ഷ മാവോയിസ്റ്റ് ഘടകങ്ങള്‍ പ്രക്ഷോഭകരില്‍ നുഴഞ്ഞു കയറിയിട്ടുണ്ടെന്ന് പിയൂഷ് ഗോയല്‍ ആരോപിച്ചത്. മാത്രമല്ല, യുഎപിഎ അടക്കമുള്ളവ ചുമത്തപ്പെട്ടവര്‍ക്ക് വേണ്ടി സമരം നടക്കുന്ന ഇടങ്ങളില്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തുകയും അത്തരത്തിലുള്ള പ്രസ്താവനകള്‍ സമരക്കാര്‍ മുന്നോട്ടുവയ്ക്കുകയും ചെയ്തിട്ടുണ്ടെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *

Next Post

നോയിഡയില്‍ 4825 കോടിയുടെ മൊബൈല്‍ ഫോണ്‍ ഡിസ്പ്ലേ നിര്‍മാണ യൂണിറ്റ്; ചൈനയില്‍ നിന്നും പിന്‍വലിച്ച്‌ ഇന്ത്യയില്‍ നിക്ഷേപം നടത്താനൊരുങ്ങി സാംസങ്

ന്യൂദല്‍ഹി : മൊബൈല്‍ നിര്‍മാണ യൂണിറ്റിനെ ചൈനയില്‍ നിന്നും പിന്‍വലിച്ച്‌ ഇന്ത്യയില്‍ നിക്ഷേപം നടത്താനൊരുങ്ങി സാംസങ്. 4825 കോടിയുടെ മൊബൈല്‍ ഫോണ്‍ ഡിസ്പ്ലേ നിര്‍മ്മാണ യൂണിറ്റാണ് കമ്ബനി ഇന്ത്യയിലേക്ക് പറിച്ചു നടുന്നത്. യുപി സര്‍ക്കാറിന്റെ ശ്രമഫലമായാണ് ചൈനയിലെ നിര്‍മാണ യൂണിറ്റ് ഇന്ത്യയിലേക്ക് എത്തിച്ചത്. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് പുതിയ നിര്‍മാണ യൂണിറ്റിനായി സാംസങ് പദ്ധതിയിടുന്നത്. അടുത്തിടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ സാംസങ്ങിന് പ്രത്യേകം ഇളവുകള്‍ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. […]

You May Like

Subscribe US Now