കല്‍പന ചൗളയുടെ സ്മരണയ്ക്കായി ബഹിരാകാശ വാഹനത്തിന് പേരിടാന്‍ അമേരിക്ക

author

പുതിയ ബഹിരാകാശ വാഹനത്തിന് കല്‍പന ചൗളയുടെ പേരിടാന്‍ അമേരിക്ക. രാജ്യാന്തര സ്‌പേസ് സ്റ്റേഷനിലേക്ക് അയക്കാനിരിക്കുന്ന വാഹനത്തിനായിരിക്കും പേര് നല്‍കുക. കല്‍പന ചൗള നല്‍കിയ സംഭാവനകള്‍ക്ക് ബഹുമതിയായാണ് പേരിടല്‍. ഇന്ത്യക്കാരിയായ ആദ്യത്തെ ബഹിരാകാശ യാത്രികയാണ് കല്‍പന.

എന്‍ ജി 14 ദൗത്യത്തിന്റെ ഭാഗമായി വിക്ഷേപിക്കുന്ന റോക്കറ്റിലായിരിക്കും പേടകം യാത്ര തിരിക്കുക. സെപ്റ്റംബര്‍ 29ന് വെര്‍ജിനിയയിലെ വാലപ്‌സ് ഫ്‌ളൈറ്റ് ഫെസിലിറ്റിയില്‍ നിന്നായിരിക്കും യാത്ര. രണ്ട് ദിവസത്തെ യാത്രക്ക് ശേഷം 3,629 കിലോഗ്രാം സാധനസാമഗ്രികളുമായി എന്‍ ജി14 സ്‌പേസ് സ്റ്റേഷനിലേക്കെത്തും.

Read Also : നാസയുടെ ബഹിരാകാശ ദൗത്യത്തിന് ഇന്ത്യന്‍ വംശജയായ ഡോക്ടറും

എസ് എസ് കല്‍പന ചൗള എന്നാണ് വാഹനത്തിന് പേരിടുകയെന്നും മനുഷ്യരെ ഉള്‍പ്പെടുത്തിയുള്ള ബഹിരാകാശദൗത്യത്തിന് കല്‍പന നല്‍കിയ സംഭാവനകള്‍ എന്നെന്നും ഓര്‍മിക്കപ്പെടുമെന്നും അമേരിക്കന്‍ ബഹിരാകാശപ്രതിരോധ സാങ്കേതികവിദ്യാ കമ്ബനിയായ നോര്‍ത്ത്‌റോപ് ഗ്രൂമാന്‍ അധികൃതര്‍ പറഞ്ഞു. നാസയില്‍ ചരിത്രം രേഖപ്പെടുത്തിയ ഇന്ത്യന്‍ വംശജയായ ആദ്യ ബഹിരാകാശ യാത്രികയായ കല്‍പന ചൗളയെ ബഹുമാനിക്കുന്നുവെന്നും കമ്ബനി. കൊളംബിയ ബഹിരാകാശ പേടകത്തില്‍ കല്‍പന നടത്തിയ പഠനം ബഹിരാകാശ യാത്രികന്റെ ആരോഗ്യത്തെയും സുരക്ഷയെയും സംബന്ധിക്കുന്ന കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയെന്നും കമ്ബനി ട്വീറ്ററില്‍ വ്യക്തമാക്കി.

2003ല്‍ ആണ് ബഹിരാകാശ യാത്രക്കിടെ കല്‍പന ചൗള മരണമടഞ്ഞത്. കൊളംബിയ സ്‌പേസ് ഷട്ടിലിലെ മടക്കയാത്രയ്ക്കിടെയുണ്ടായ അപകടത്തില്‍ കല്‍പനയ്‌ക്കൊപ്പം ആറ് യാത്രികരും മരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കള്ളപ്പേരില്‍ അക്കൗണ്ട്; വ്യാജ സര്‍ട്ടിഫിക്കറ്റ്: അന്വേഷണം പഴയ സംഭവങ്ങളിലേക്കും, ബാങ്ക് മാനേജര്‍മാരേയും ചോദ്യം ചെയ്യും

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണം മുറുകുമ്ബോള്‍ തെളിയാതെ കിടന്ന പഴയ കേസുകള്‍ക്കും തുമ്ബുണ്ടാകുന്നു. വിഎസ്‌എസിയില്‍ ജോലി നല്‍കാമെന്നു പറഞ്ഞ പലരില്‍നിന്നായി കോടികള്‍ തട്ടിയതത് ഉള്‍പ്പെടെ ചില കൊലപാതകങ്ങള്‍ക്കും ഇപ്പോള്‍ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് പ്രതിക്കൂട്ടില്‍ നില്‍ക്കുന്നവര്‍ക്ക് പങ്കുണ്ടെന്ന സൂചന അന്വേഷണ ഏജന്‍സികള്‍ക്ക് കിട്ടിയിട്ടുണ്ട്. ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കോളേജിലെ താല്‍ക്കാലിക ജീവനക്കാരി അനിതയെ അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണം മറ്റുള്ളവരിലേക്ക് പോകാതെ തടയപ്പെട്ടു. അനിത പലദിവസങ്ങളിലും വിഎസ്‌എസ്‌സിയുടെ കാറിലാണ് ആശുപത്രിയില്‍ എത്തിയിരുന്നത്. ഇതെക്കുറിച്ചും കൂടുതല്‍ […]

You May Like

Subscribe US Now