കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ബിനീഷ് കോടിയേരി ജയിലില്‍ തുടരും; ജാമ്യാപേക്ഷ തള്ളി ബംഗളൂരു കോടതി

author

ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്ക് ജാമ്യമില്ല. ബിനീഷിന്റെ അപേക്ഷ ബംഗളൂരു സിറ്റി സിവില്‍ ആന്റ് സെഷന്‍സ് കോടതി തള്ളി. അന്വേഷം പുരോഗമിക്കുകയാണെന്നും ബിനീഷിന്റെ സാമ്ബത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ഇനിയും ആളകളെ ചോദ്യം ചെയ്യാനുണ്ടെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) കോടതിയെ അറിയിച്ചിരുന്നു.

അതുകൊണ്ട് ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും ഇഡി അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചിരുന്നു. ഒക്ടോബര്‍ 29ന് ആയിരുന്നു ലഹരി കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് അറസ്റ്റിലായത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ജോലിക്കാരി ഫ്ലാറ്റില്‍ നിന്ന് വീണ് മരിച്ച സംഭവം; ദുരൂഹത നീക്കണമെന്ന് വനിത കമ്മീഷന്‍

തിരുവനന്തപുരം : കൊച്ചിയിലെ ഫ്ലാറ്റില്‍ നിന്നും തമിഴ്‌നാട് സേലം സ്വദേശിനി കുമാരി (രാജകുമാരിബി 55) വീണ് മരിച്ച സംഭവത്തില്‍ പോലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി വനിതാ കമ്മീഷന്‍ രംഗത്ത് . കുമാരിയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ നീക്കണമെന്നും സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ ആവശ്യപ്പെട്ടു കൊച്ചി നഗരമധ്യത്തിലെ ഫ്‌ളാറ്റിലായിരുന്നു കുമാരി ജോലി ചെയ്തിരുന്നത് . കുമാരി ജോലിചെയ്തിരുന്ന ഫ്ളാറ്റിലെ താമസക്കാരുടെ മൊഴി വനിതാ കമ്മീഷന്‍ രേഖപ്പെടുത്തും. കേസില്‍ പോലീസ് പുനരന്വേഷണം നടത്തണമെന്നും […]

You May Like

Subscribe US Now