കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ തൃണമൂല്‍ നേതാവ് അറസ്റ്റില്‍

author

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിച്ച കേസില്‍ തൃണമൂല്‍ നേതാവും മുന്‍ രാജ്യസഭാ എംപിയുമായിരുന്ന കെ ഡി സിങ്ങിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയക്ടറേറ്റ് അറസ്റ്റ് ചെയ്തു. കുറച്ചു നാളുകളായി ഇഡി ഇദേഹത്തെ നിരീക്ഷിച്ചു വരികയായിരുന്നു. കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട് 2016 ല്‍ കെ ഡി സിങ്ങിന്റെ ഉടമസ്ഥതയിലുള്ള ആല്‍കെമിസ്റ്റ് ഇന്‍ഫ്രാ റിയാലിറ്റി ലിമിറ്റഡിനെതിരെ ഇഡി കേസ് രജിസറ്റര്‍ ചെയ്തിരുന്നു.

1900 കോടി രൂപ കമ്ബന്മനി ജനങ്ങളില്‍ നിന്ന് തട്ടിയെടുത്തുവെന്നായിരുന്നു പരാതി. ഇതേ തുടര്‍ന്ന് കെ ഡി സിങ്ങിന്റെ 239 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടിയിരുന്നു. റിസോര്‍ട്ടുകള്‍, ബാങ്ക് അക്കൗണ്ടുകള്‍ എന്നിവിടങ്ങളില്‍ നിന്നാണ് തുക കണ്ടുകെട്ടിയത്. എന്നാല്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ തൃണമൂല്‍ നേതാക്കളെ വേട്ടയാടുകയാണെന്ന് മുഖ്യമന്ത്രി മമതാ ബാര്‍നര്‍ജി വിമര്‍ശനവുമുന്നയിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.

തിരഞ്ഞെടുപ്പ് അടുക്കാനിരിക്കെ കെ ഡി സിങ്ങിന്റെ അറസ്റ്റ് മമതാ ബാനര്‍ജിക്ക് വലിയ തിരിച്ചടിയാണ്. ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മില്‍ ഏറ്റുമുട്ടുന്ന സാഹചര്യത്തില്‍ ബിജെപി സിങ്ങിന്റെ അറസ്റ്റ് തിരഞ്ഞെടുപ്പില്‍ പ്രചാരണ ആയുധമാക്കാനും സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

രാജ്യത്തെ അങ്കണവാടികള്‍ ഈ മാസം തുറക്കാമെന്ന് സുപ്രിംകോടതി; തീരുമാനം 31നകം

ന്യൂഡെല്‍ഹി: രാജ്യത്തെ കണ്ടെയന്‍മെന്റ് സോണുകള്‍ ഒഴികെയുള്ള അങ്കണവാടികള്‍ ഈ മാസം തുറക്കാമെന്ന് സുപ്രിംകോടതി നിര്‍ദേശം. എല്ലാ കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും പോഷകാഹാരം ലഭിക്കുന്നുണ്ടെന്ന് വനിതാ ശിശു വികസന മന്ത്രാലയം ഉറപ്പുവരുത്തണമെന്ന് ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശം നല്‍കി. തുറക്കുന്നത് സംബന്ധിച്ച്‌ ജനുവരി 31നകം തീരുമാനമറിയിക്കാന്‍ സുപ്രിംകോടതി സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. ഗര്‍ഭിണികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും പോഷകാഹാരം ലഭ്യമാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് സുപ്രിംകോടതിയുടെ ഉത്തരവ്. കോവിഡ് വ്യാപനത്തെ […]

You May Like

Subscribe US Now