കള‌ളപ്പണം വെളുപ്പിക്കല്‍ കേസ് ; ബിനീഷ് കോടിയേരിയുടെ ഹര്‍ജി കോടതി തള‌ളി

author

ബംഗളൂരു : കള‌ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള‌ളി. ഇ.ഡിയുടെ കേസ് റദ്ദാക്കണമെന്നും അറസ്റ്റ് നിയമവിരുദ്ധമാണെന്ന് കാണിച്ചായിരുന്നു ഹര്‍ജി നല്‍കിയിരുന്നത്.

മയക്കുമരുന്ന് കേസില്‍ ബിനീഷിനെ അറസ്റ്റ് ചെയ്തതിനെതിരെ നല്‍കിയ മുന്‍‌കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. ബിനീഷിനെതിരെ കൂടുതല്‍ തെളിവുകള്‍ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് ഇഡി ബെംഗളൂരു സെഷന്‍സ് കോടതിയില്‍ സമര്‍പ്പിക്കും. കഴിഞ്ഞ ദിവസങ്ങളില്‍ ബിനീഷിന്‍റെ ബിനാമികളെന്ന് സംശയിക്കുന്നവരെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച നിര്‍ണായക വിവരങ്ങളും കോടതിയെ അറിയിച്ചേക്കും.

ബിനാമികളെന്ന് സംശയിക്കുന്നവരോടൊപ്പം ഇരുത്തി ബിനീഷിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് ഇഡി നേരത്തെ കോടതിയെ അറിയിച്ചിട്ടുള്ളത്. നിലവില്‍ പരപ്പന അഗ്രഹാര ജയിലില്‍ റിമാന്‍ഡിലാണ് ബിനീഷ് കോടിയേരി.

Leave a Reply

Your email address will not be published. Required fields are marked *

Next Post

അര്‍ണബ് ഗോസ്വാമിയുടെ ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

മഹാരാഷ്ട്ര നിയമസഭാ സെക്രട്ടറി നല്‍കിയ അവകാശലംഘന നോട്ടീസിനെതിരെ റിപ്പബ്ലിക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. മഹാരാഷ്ട്ര നിയമസഭാ സെക്രട്ടറിക്ക് കഴിഞ്ഞ തവണ ചീഫ് ജസ്റ്റിസ് എസ്. എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് നോട്ടീസ് അയച്ചു. അവകാശലംഘന കേസില്‍ അര്‍ണാബിന്റെ അറസ്റ്റും തടഞ്ഞിരുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയെ ടി.വി ഷോയ്ക്കിടെ വിമര്‍ശിച്ചതുമായി ബന്ധപ്പെട്ടാണ് അര്‍ണബിനെതിരെ അവകാശലംഘന നോട്ടിസ് നല്‍കിയത്. ബോളിവുഡ് […]

Subscribe US Now