‘കവലപ്രസംഗങ്ങല്ല, ഉറച്ച പരിഹാരമാര്‍ഗങ്ങളാണ് വേണ്ടത്’; മോദിക്കെതിരേ വിമര്‍ശനവുമായി കോണ്‍ഗ്രസ്സ്

author

ഡല്‍ഹി: കവലപ്രസംഗങ്ങള്‍ നടത്തുന്നതിനുപകരം കൊവിഡ് നിയന്ത്രിക്കാനും സമ്ബദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനും പ്രധാനമന്ത്രി ഉറച്ച പരിഹാരമാര്‍ഗങ്ങള്‍ മുന്നോട്ട് വയ്ക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു. ഇന്ത്യ ലോകത്തിന്റെ ‘കൊറോണ തലസ്ഥാനമായി’ മാറി. ദൈനംദിന കേസുകളും മരണങ്ങളും ഏറ്റവുംകൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യമാക്കി ഇന്ത്യയെ മാറ്റിയത് മോദിയുടെ പിടിപ്പുകേടാണെന്നും അദ്ദേഹം പറഞ്ഞു.

‘സാരോപദേശം നടത്തുന്നത് എളുപ്പമാണ്. രാജ്യത്തിന് വേണ്ടത് പ്രസംഗങ്ങളല്ല, പ്രശ്‌നങ്ങള്‍ക്ക് ഉറച്ച പരിഹാരമാണ്’ തുളസിദാസിന്റെ ഒരു വാചകം ഉദ്ധരിച്ച്‌ അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഉത്സവ സീസണ് മുന്നോടിയായാണ് മോദി ടെലിവിഷന്‍ പ്രഭാഷണം നടത്തിയ്. കൊവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യര്‍ഥിച്ചു. വൈറസ് ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ അശ്രദ്ധമായിരിക്കേണ്ട സമയമല്ല ഇതെന്നും മാസ്‌ക് ധരിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. സുര്‍ജേവാലയും കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേരയും നല്‍കിയ സംയുക്ത പ്രസ്താവനയില്‍ നേതൃത്വത്തിന്റെ പരാജയത്തിന് പ്രധാനമന്ത്രി മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കെ. എം ഷാജി പരാതി ഉന്നയിച്ച പാപ്പിനിശേരി സ്വദേശി കടന്നു കളഞ്ഞെന്ന് പൊലീസ്

കെ.എം ഷാജി എം.എല്‍.എയ്‌ക്കെതിരെ വധഭീഷണിയുണ്ടായെന്ന പരാതിയില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന് ആരോപിക്കപ്പെടുന്ന കണ്ണൂര്‍ പാപ്പിനിശേരി സ്വദേശി തേജസ് വീട്ടില്‍ നിന്ന് കടന്ന് കളഞ്ഞതായാണ് പൊലീസിന് ലഭിച്ച വിവരം. മുംബെയിലുളള ഇയാളുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് പൊലീസിന്റെ അന്വേഷണം. കണ്ണൂര്‍ പാപ്പിനിശേരി സ്വദേശി തേജസ് ആണ് തന്നെ വധിക്കാന്‍ കൊട്ടേഷന്‍ നല്‍കിയതെന്നാണ് കെ.എം ഷാജി എം.എല്‍.എയുടെ പരാതി. തേജസിനെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് ശേഖരിച്ചു കഴിഞ്ഞു. ഖത്തറില്‍ ജോലി ചെയ്തിരുന്ന […]

You May Like

Subscribe US Now