കാണാതായ യുവാവിന്‍റെ മൃതദേഹം സുഹൃത്തിന്‍റെ വീട്ടിലെ കിണറ്റില്‍ നിന്നും അഴുകിയ നിലയില്‍ കണ്ടെത്തി; ദുരൂഹത

author

തിരുവനന്തപുരം : കാണാതായ യുവാവിന്‍റെ മൃതദേഹം സുഹൃത്തിന്‍റെ വീട്ടിലെ കിണറ്റില്‍ നിന്നും അഴുകിയ നിലയില്‍ കണ്ടെത്തി. നെയ്യാറ്റിന്‍കര കീഴാറൂര്‍ സ്വദേശി ഷാജിയുടെ(28) മൃതദേഹമാണ് കണ്ടെത്തിയത്.

രണ്ട് ദിവസം മുമ്ബാണ് ഷാജിയെ കാണാതായത് യുവാവിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൃതദേഹം ലഭിച്ചത്. ഷാജിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പറഞ്ഞു നാട്ടുകാരും ബന്ധുക്കളും രംഗത്തെത്തി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്നാണ് റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

മലയാള സിനിമയിലേക്ക് കള്ളപ്പണം ഒഴുകുന്നു; സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം പരിശോധന തുടങ്ങി

മലയാള സിനിമയിലേക്ക് കള്ളപ്പണം ഒഴുകുന്നുവെന്ന ആരോപണത്തില്‍ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം പരിശോധന തുടങ്ങി. സ്വര്‍ണക്കടത്ത്, മയക്കു മരുന്ന് സംഘങ്ങള്‍ സിനിമയ്ക്കായി പണം മുടക്കിയിട്ടുണ്ടോ എന്നതും പരിശോധിക്കും. 2019 ജനുവരി മുതല്‍ ചിത്രീകരണം തുടങ്ങിയ സിനിമകളുടെ സാമ്ബത്തിക വിവരങ്ങളാണ് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം ശേഖരിക്കുന്നത്. അടുത്തിടെ റിലീസ് ആയ സിനിമകളുടെ സാമ്ബത്തിക വിവരങ്ങള്‍ തേടി നിര്‍മാതാക്കളുടെ സംഘടനയ്ക്ക് സ്പെഷ്യല്‍ ബ്രാഞ്ച് കത്ത് അയച്ചു. താരങ്ങള്‍ക്ക് നല്‍കിയ പ്രതിഫലം, നിര്‍മാതാക്കള്‍ ആരൊക്കെ, നിര്‍മാണ […]

Subscribe US Now