നേഷന്‍സ് ലീഗ് ഏറ്റുമുട്ടലില്‍ 100 അന്താരാഷ്ട്ര ഗോളുകള്‍ മറികടന്ന താരത്തിന് അത് ഒരു നാഴികക്കല്ലായിരുന്നു, പോര്‍ച്ചുഗലിനെ സുഖകരമായ വിജയത്തിലേക്ക് നയിക്കാന്‍ താരത്തിന്റെ പ്രകടനം ഏറെ സഹായിച്ചു.എന്നാല്‍ കാണികള്‍ ഇല്ലാത്ത ഫുട്ബോള്‍ കോമാളികള്‍ ഇല്ലാത്ത സര്‍ക്കസ് ആണെന്നും തനിക്ക് ആരാധകരെ വല്ലാതെ മിസ്സ് ചെയുന്നു എന്നും അദ്ദേഹം മല്‍സരശേഷം വെളിപ്പെടുത്തി.
ആരാധകരുടെ ആര്‍പ്പ് വിളികള്‍ എന്നെ പ്രചോദിപ്പിക്കുന്നു.അവര്‍ ഇലാത്തത് വലിയ വിഷമം ആണ്.പക്ഷേ ആരോഗ്യം ആദ്യം വരുന്നു, ലോകാരോഗ്യ സംഘടന ഇത് സുരക്ഷിതമായ അവസ്ഥകളല്ലെന്ന് പറഞ്ഞാല്‍, അത്രയേയുള്ളൂ. ഏറ്റവും പ്രധാനപ്പെട്ട കാര്യം മനുഷ്യനാണ്.ആരാധകരില്ലാതെ കളിക്കുന്നത് സര്‍ക്കസിലേക്ക് പോകുന്നതും കോമാളിമാരെ കാണാത്തതും പോലെയാണ്, ഇത് പൂന്തോട്ടത്തില്‍ പോയി പൂക്കള്‍ കാണാതിരിക്കുന്നതിന് തുല്യമാണ്.’ആര്ടിപിക്ക് നല്കിയ അഭിമുഘത്തില്‍ റൊണാള്‍ഡോ പറഞ്ഞു