കാര്‍ഷിക നിയമഭേദഗതിക്കെതിരെ പ്രത്യേക നിയമസഭ സമ്മേളനം വിളിക്കാന്‍ സര്‍ക്കാര്‍ തീരുമാനം

author

പ്രത്യേക നിയമസഭ സമ്മേളനം വിളിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമഭേദഗതി വോട്ടിനിട്ട് തളളിക്കളയാനാണ് പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കുന്നത്. നാളെ പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്ന് ഗവര്‍ണര്‍ക്ക് ശുപാര്‍ശ നല്‍കും. വിഷയത്തില്‍ സര്‍ക്കാര്‍ പ്രതിപക്ഷത്തിന്റെയും അഭിപ്രായം തേടും.

പ്രത്യേക നിയമസഭാ സമ്മേളനം ബുധനാഴ്ച്ച ചേരാനാണ് സാധ്യത. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുളള സമ്മേളനത്തില്‍ കക്ഷിനേതാക്കള്‍ മാത്രമാകും സംസാരിക്കുക. മറ്റു ചില സംസ്ഥാനങ്ങള്‍ നേരത്തെ തന്നെ കര്‍ഷക നിയമത്തിനെതിരെ പ്രമേയം പാസാക്കിയിരുന്നു. കേരളത്തില്‍ നിയമം നടപ്പാക്കില്ലെന്ന് സര്‍ക്കാര്‍ നേരത്തെ നിലപാട് എടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

നടിയെ അപമാനിച്ച കേസിലെ പ്രതികളെ വാഹനം തടഞ്ഞ് അറസ്റ്റ് ചെയ്തു: കുടുംബങ്ങളെ ഓര്‍ത്ത് മാപ്പു നല്‍കിയെന്ന് നടി

കൊച്ചി/മലപ്പുറം: കൊച്ചിയിലെ മാളില്‍ യുവനടിയെ അപമാനിച്ച കേസിലെ പ്രതികളെ, കീഴടങ്ങാന്‍ എത്തുന്നതിനിടെ പൊലീസ് വാഹനം തടഞ്ഞ് അറസ്റ്റ് ചെയ്തു. മലപ്പുറം കടന്നമണ്ണ വഴിക്കടവ് മാടശ്ശേരി മുഹമ്മദ് ആദില്‍(24), കരിമല ചെണ്ണേന്‍കുന്നന്‍ റംഷാദ്(24) എന്നിവരാണ് അറസ്റ്റിലായത്. മലപ്പുറത്തു നിന്നു കളമശേരി സ്റ്റേഷനിലേക്കുള്ള യാത്രാമധ്യേ കുസാറ്റ് ജംക്‌ഷനില്‍ വച്ച്‌ ഞായറാഴ്ച രാത്രി 8.50നാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. തങ്ങള്‍ നിരപരാധികളാണെന്നും നടിയോട് മാപ്പ് ചോദിക്കുന്നെന്നും പറഞ്ഞുള്ള പ്രതികളുടെ വിഡിയോ സന്ദേശം ഇന്നലെ രാവിലെ […]

You May Like

Subscribe US Now