ഡല്‍ഹി: ജമ്മു കാശ്മീരിലെ പൂഞ്ചില്‍ ഭീകരാക്രണ ശ്രമം പരാജയപ്പെടുത്തി മൂന്നു തീവ്രവാദികളെ അറസ്റ്റ് ചെയ്തു. പൂഞ്ചിലെ ഒരു ക്ഷേത്രത്തില്‍ ആക്രമണം നടത്താനും സാമുദായിക ഐക്യത്തെ തകര്‍ക്കാനുമുള്ള തീവ്രവാദ ഗൂ ഡാലോചന പരാജയപ്പെടുത്തി പാകിസ്ഥാനുമായി ബന്ധമുള്ള മൂന്ന് തീവ്രവാദികളെ അറസ്റ്റ് ചെയ്തതായി ജമ്മു കാശ്മീര്‍ പൊലീസ് അറിയിച്ചു. അവരില്‍ നിന്ന് ആറ് ഗ്രനേഡുകളും പിടിച്ചെടുത്തു.
ജില്ലയിലെ സമാധാനത്തിനും സാമുദായിക സൗഹൃദത്തിനും വിഘാതം സൃഷ്ടിക്കുന്നതിനായി അറസ്റ്റിലായവര്‍ ക്ഷേത്രത്തിന് നേരെ ഗ്രനേഡ് ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരിക്കുകയായിരുന്നുവെന്ന് പൂഞ്ച് സീനിയര്‍ പോലീസ് സൂപ്രണ്ട് രമേഷ് കുമാര്‍ അന്ഗ്രല് പറഞ്ഞു.
49 രാഷ്ട്രീയ റൈഫിള്‍സ് ബറ്റാലിയന് ആസ്ഥാനമായ ബസൂണിയിലാണ് തീവ്രവാദികളെ ചോദ്യം ചെയ്യല്‍ നടത്തിയതെന്നും ഗ്രനേഡ് ആക്രമണം നടത്താന്‍ നിര്‍ദേശിച്ച് ഇവര്‍ക്ക് ഒരു പാകിസ്ഥാന് നമ്ബറില്‍ നിന്ന് ഒരു കോള്‍ ലഭിച്ചതായും അദ്ദേഹം പറഞ്ഞു.
അരി ഗ്രാമത്തിലെ ഒരു ക്ഷേത്രത്തിന് നേരെ ഗ്രനേഡ് എറിയാനായിരുന്നു നിര്‍ദേശം. ഗ്രനേഡ് എങ്ങനെ ഉപയോഗിക്കാമെന്നതിനെക്കുറിച്ചുള്ള വീഡിയോയും ഫോണില്‍ കണ്ടെത്തി, ‘എസ്എസ്പി പറഞ്ഞു.