കിഴക്കന്‍ ലഡാക്കില്‍ കൂടുതല്‍ സേനയെ അയക്കില്ലെന്ന് ഇന്ത്യ-ചൈന​ ധാരണ

author

ന്യൂ​ഡ​ല്‍​ഹി: 14 മ​ണി​ക്കൂ​ര്‍ നീ​ണ്ട കമാന്‍ഡര്‍തല ച​ര്‍​ച്ച​ക്കൊടുവില്‍ കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തിയില്‍ കൂടുതല്‍ സേനയെ അയക്കുന്നത്​ നിര്‍ത്തിവെക്കാന്‍ ഇന്ത്യ-ചൈന ധാരണ. തല്‍സ്ഥിതിയില്‍ ഏകപക്ഷീയമായി മാറ്റംവരുത്തുന്ന നടപടിയില്‍നിന്ന്​ വിട്ടുനില്‍ക്കാനും തീരുമാനം.

സാഹചര്യം കൂടുതല്‍ സങ്കീര്‍ണമാക്കുന്ന നടപടികള്‍ ഒഴിവാക്കും. അതിര്‍ത്തിയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ചര്‍ച്ചകള്‍ കൂടുതല്‍ ശക്തിപ്പെടുത്തും. ഇതി​െന്‍റ ഭാഗമായി ഏഴാംവട്ട സൈനികതല ചര്‍ച്ചകള്‍ ഉടന്‍ നടത്താനും ഇരുകൂട്ടരും തീരുമാനിച്ചു. ആറാംവട്ട കമാന്‍ഡര്‍തല ചര്‍ച്ചക്കുശേഷം ചൊവ്വാഴ്​ച വൈകിയാണ് തീരുമാനങ്ങള്‍ സംബന്ധിച്ച്‌​​ ഇരു സേനകളും സംയുക്ത പ്രസ്​താവനയിറക്കിയത്.

നേര​േത്ത ഇരു രാജ്യങ്ങളുടെയും നേതാക്കള്‍ തമ്മില്‍ നടന്ന ചര്‍ച്ചയിലെ പൊതുതീരുമാനങ്ങള്‍ തെറ്റിദ്ധാരണകള്‍ മാറ്റിവെച്ച്‌​ നടപ്പാക്കുമെന്നും ഇരു വിഭാഗവും ഉറപ്പുനല്‍കി. യഥാര്‍ഥ നിയന്ത്രണരേഖയില്‍ നാലു മാസമായി നിലനില്‍ക്കുന്ന സംഘര്‍ഷം ഉചിതമായ രീതിയില്‍ പരിഹരിക്കുന്നതിന്​ സാധ്യമായ നടപടികള്‍ സ്വീകരിക്കാനും ധാരണയില്‍ എത്തിയതായി ഇന്ത്യയുടെ സേന വൃത്തങ്ങള്‍ അറിയിച്ചു.

കിഴക്കന്‍ ലഡാക്കില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിന്​ ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാര്‍ ഈ മാസം 10ന്​ റഷ്യന്‍ തലസ്ഥാനമായ മോസ്​കോയില്‍ നടന്ന ഷാങ്​ഹായ്​ സഹകരണ സംഘടന ഉച്ചകോടിയില്‍ കൂടിക്കാഴ്​ച നടത്തുകയും അഞ്ചിന കരാറുകള്‍ മുന്നോട്ടുവെക്കുകയും ചെയ്​തിരുന്നു. ഇതി​െന്‍റ തുടര്‍ച്ചയായാണ്​ തിങ്കളാഴ്​ച ഇരു കൂട്ടരും കമാന്‍ഡര്‍തല ചര്‍ച്ചക്ക്​ തുടക്കമിട്ടത്​​.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ലൈഫ് മിഷന്‍ പദ്ധതിയില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച്‌ സര്‍ക്കാര്‍ ഉത്തരവ്

ലൈഫ് മിഷന്‍ പദ്ധതി ഇടപാടില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറക്കി. റെഡ്ക്രസന്റുമായുള്ള ഇടപാടിലെ എല്ലാ കാര്യങ്ങളും അന്വേഷിക്കും. ലൈഫ് പദ്ധതിയില്‍ നാലേകാല്‍കോടി രൂപ കമ്മീഷന്‍ കൈപ്പറ്റിയെന്ന ആരോപണത്തിലാണ് അന്വേഷണം. വടക്കാഞ്ചേരിയിലെ ഭൂമി, ഫ്ലാറ്റ് നിര്‍മാണത്തിന് അനുയോജ്യമല്ലെന്ന പരാതിയും അന്വേഷിക്കും. വടക്കാഞ്ചേരി ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് വന്‍ ആരോപണമായിരുന്നു പ്രതിപക്ഷം സര്‍ക്കാരിന് നേരെ ഉയര്‍ത്തിയിരുന്നത്. 20 കോടിയുടെ പദ്ധതിയില്‍ നാലേകാല്‍കോടിയോളം രൂപ സ്വപ്നയും സംഘവും കമ്മീഷന്‍ പറ്റിയെന്നായിരുന്നു പ്രധാന ആരോപണം.

You May Like

Subscribe US Now