കുഞ്ഞിനെ കൊന്നത് കൈയും തുണിയും ഉപയോഗിച്ച്‌ ശ്വാസംമുട്ടിച്ച്‌; ഹോസ്റ്റല്‍ മുറിയില്‍ ജന്മം നല്‍കിയ കുഞ്ഞിനെ കൊന്ന അമ്മ അറസ്റ്റില്‍

author

ഹോസ്റ്റല്‍ മുറിയില്‍ പ്രസവിച്ച നവജാത ശിശുവിനെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബാങ്ക് ഉദ്യോഗസ്ഥയും അവിവാഹിതയുമായ മൂലമറ്റം വടക്കേടത്ത് അമലുജോര്‍ജ് (27) ആണ് അറസ്റ്റിലായത്. പ്രസവശേഷം ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതിയെ ഡിസ്ചാര്‍ജ് ചെയ്തപ്പോഴാണ് അന്വേഷണ സംഘം അറസ്റ്റു ചെയ്തത്.

കൈയും തുണിയും ഉപയോഗിച്ച്‌ ശ്വാസംമുട്ടിച്ചാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ബാങ്കില്‍ കാഷ്യറായ യുവതി അതേ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനുമായി പ്രണയത്തിലായിരുന്നു. യുവതി ഗര്‍ഭിണിയാണെന്ന വിവരം കാമുകന് അറിയാമായിരുന്നെങ്കിലും കൊലപാതകവുമായി ബന്ധമില്ലെന്നാണ് പ്രാഥമിക വിവരം.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് അവിവാഹിതയായ യുവതി കട്ടപ്പനയിലെ സ്വകാര്യ ഹോസ്റ്റലില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. യുവതി ഗര്‍ഭിണിയാണെന്ന വിവരം വീട്ടുകാര്‍ക്കും ഹോസ്റ്റലിലെ സഹവാസികള്‍ക്കും അറിയില്ലായിരുന്നു.

യുവതി ഗര്‍ഭാവസ്ഥ മറച്ചുവച്ച്‌ ജോലിക്കും പോയിരുന്നു. എന്നാല്‍ വെള്ളിയാഴ്ച പ്രസവ വേദനയെ തുടര്‍ന്ന് യുവതി ഹോസ്റ്റല്‍ മുറിയില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കി. തുടര്‍ന്ന് യുവതി തന്നെയാണ് വിവരം മറ്റുള്ളവരെ അറിയിച്ചത്. എന്നാല്‍ ആളുകള്‍ എത്തിയപ്പോഴേക്കും കുഞ്ഞ് മരിച്ച നിലയിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഓണ വിപണി ലക്ഷ്യമിട്ട് മദ്യശാലകളുടെ പ്രവര്‍ത്തന സമയം കൂട്ടാനുള്ള നീക്കവുമായി ബെവ്കോ

തിരുവനന്തപുരം: ഓണ വിപണി ലക്ഷ്യമിട്ട് മദ്യശാലകളുടെ പ്രവര്‍ത്തന സമയം കൂട്ടാനുള്ള നീക്കവുമായി ബെവ്കോ. പ്രവര്‍ത്തന സമയം രണ്ട് മണിക്കൂര്‍ വരെ വര്‍ധിപ്പിക്കാനാണ് തത്വത്തില്‍ തീരുമാനിച്ചിരിക്കുന്നത്. ഓണക്കാലത്ത് രാവിലെ 9 മണിമുതല്‍ രാത്രി 7മണിവരെ മദ്യശാലകള്‍ തുറക്കാനാണ് തീരുമാനം. ഇതു സംബന്ധ‌ിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്നാണ് വിവരം. അതേസമയം പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിക്കുന്നത് ബാറുകള്‍ക്ക് ബാധകമാക്കില്ല. ബെവ്കോയ്ക്കൊപ്പം കണ്‍സ്യൂമര്‍ ഫെഡ് മദ്യശാലകളും ഏഴ് മണി വരെ തുറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ബാറുകള്‍ പതിവ് […]

You May Like

Subscribe US Now